ഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ എതിർവശത്തു ദേശീയ പാതയിലായിരുന്ന ബിവറെജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റ് ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസമായി ടെക്‌നോപാർക്ക് ഫേസ് 3 - ഗംഗ, യമുന കെട്ടിടങ്ങളുടെ സമീപത്തേക്കു മാറ്റിയിരിക്കുന്നു. അടിയന്തിരമായി ഈ ബെവ്‌കോ ഔട്ട് ലെറ്റ് ടെക്‌നോപാർക്ക് ഫേസ് 3 യുടെ സമീപത്തു നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനാ ആയ പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.

ദേശീയ പാതയിൽ നിന്നും നിലവിൽ ടെക്‌നോപാർക്ക് ഫേസ് 3 യിലേക്കുള്ള ഈ വഴി വളരെ ഇടുങ്ങിയതാണ്. ടെക്‌നോപാർക്കിലെ ജീവനക്കാർ , പ്രത്യേകിച്ചും വനിതാ ജീവനക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. നിരവധി വനിതാ ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സൗകര്യമുള്ള വീടുകളുമുണ്ട്. TCS ഹോസ്റ്റലും ഈ റോഡിനരുകിലാണ്. ഈ വഴിയിലാണ് മുൻപ് ഒരാൾ ബൈക്കിൽ വന്നു വനിതാ ജീവനക്കാരിയുടെ മുതുകിൽ ഇടിച്ചത്. നിരവധി ചെറിയ അനിഷ്ട സംഭവങ്ങൾ മുൻപ് നടന്നുകൊണ്ടിരുന്ന സ്ഥലമാണിത്. അത്യാവശ്യം സ്ട്രീറ്റ് ലൈറ്റും പിങ്ക് പൊലീസ് പട്രോളിങ് ഒക്കെ ആയി സമാധാന മായി രാത്രിയിലും നടക്കാൻ പറ്റുന്ന സ്ഥലമായി ഈ പ്രദേശം മാറി വരികയായിരുന്നു. ബെവ്‌കോ ഈ സ്ഥലത്തേക്ക് മാറ്റിയതിനാൽ, ഈ പ്രദേശത്തു കൂടിയുള്ള സമാധാനപരമായ യാത്ര തടസപ്പെടും. ഇത് വഴിയാണ് ടെക്‌നോപാർക്ക് ഫേസ് 1 ന്റെ ബാക് ഗേറ്റിലേക്കും യാത്ര ചെയ്യുന്നത്.

ബെവ്‌കോ ഔട്ട് ലെറ്റ് പൊലീസ് സ്റ്റേഷന്റെ എതിർ വശത്തായിട്ടു പോലും അവിടെ അടിയും വഴക്കും നടക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ തന്നെ നിലവിലുള്ള സുരക്ഷാ പ്രശ്‌നം കൂടാൻ അത് സഹായിക്കുകയുള്ളൂ . ഇപ്പോൾ തന്നെ ആ ഇടുങ്ങിയ വഴിയിൽ ട്രാഫിക് പ്രശ്‌നവും ആരംഭിച്ചിട്ടുണ്ട്. മദ്യം വാങ്ങി അവിടെ നിന്ന് തന്നെ കഴിക്കുന്നവരും ഉണ്ട്. ആയതിനാൽ ആളുകൾ തിങ്ങി നിറഞ്ഞു താമസിക്കുന്ന നിരവധി ആളുകൾ ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്കു ബെവ്‌കോ മാറ്റേണ്ടതു അത്യാവശ്യമാണ്.

ടെക്‌നോപാർക്കിലെ കമ്പനികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ജീവനക്കാർ ഓഫീസിൽ നിന്ന് പല സമയത്താണ്, ഹോസ്റ്റലിലേക്കും വീട്ടിലേക്കും മടങ്ങുക. കൂടുതൽ സുരക്ഷാ നടപടികൾ പൊലീസ് സ്വീകരിച്ചില്ലെങ്കിൽ ഈ പ്രദേശത്തു നിന്നും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നു ഞങ്ങൾക്ക് ഭയമുണ്ട്.

അടിയന്തിരമായി ടെക്‌നോപാർക്ക് ഫേസ് 3 ക്കു സമീപം ആരംഭിച്ച ബെവ്‌കോ ഔട്ട് ലെറ്റ് ഇവിടെ നിന്നും മാറ്റണമെന്ന് ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനാ ആയ പ്രതിധ്വനി അധികാരികളോട് അഭ്യർത്ഥിക്കുന്നു. പ്രതിധ്വനി ഉടൻ തന്നെ ബെവ്‌കോ യ്ക്കും തിരുവനന്തപുരം മേയർ ശ്രീ വി കെ പ്രശാന്തിനും സ്ഥലം എം എൽ എ യും മന്ത്രി കൂടി ആയ കടകംപള്ളി സുരേന്ദ്രനും നിവേദനം നൽകും. ഈ പ്രദേശത്തെ സെക്യൂരിറ്റി സംവിധാനം കൂടുതൽ ശക്തമാക്കണമെന്നു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറോടും പ്രതിധ്വനി അഭ്യർത്ഥിക്കുന്നു..