- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോസിസ് ജീവനക്കാരി രസീലയുടെ കൊലപാതക ത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കുക; ഐ ടി കമ്പനികൾ സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക - പ്രതിധ്വനി ടെക്നോപാർക്ക്
സോഫ്റ്റ് വെയർ എൻജിനിയറായ മലയാളി യുവതിയെ പുണെയിലെ ഇൻഫോസിസ് കാമ്പസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് രണ്ടു ദിവസം മുൻപാണ് . രസീല രാജു (25) ആണ് മരിച്ചത്. കമ്പ്യൂട്ടറിന്റെ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി പത്തിനാണ് ഇതുസംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. ഇന്ത്യയിലെ പ്രത്യേകിച്ചു കേരളത്തിലെയും ഐ ടി ജീവനക്കാരെ മുഴുവൻ ഞെട്ടിക്കുന്ന വാർത്തയാണിത് കോഴിക്കോട്ടുകാരിയായ റസീലയുടെ കൊലപാതകം. രസീലയുടെ അച്ഛൻ രാജു വിമുക്തഭടനും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡുമാണ്. അമ്മ: പരേതയായ പുഷ്പലത. സഹോദരൻ: ലജിൻകുമാർ (ഇത്തിഹാസ് എയർവെയ്സ് അബുദാബി) പൂണെയിലെ ഹിൻജെവാദി ഐടി പാർക്കിൽ സ്ഥിതി ചെയ്യുന്ന ഇൻഫോസിസ് കെട്ടിട്ടത്തിന്റെ ഒൻപതാം നിലയിലാണ് രസീലയുടെ ഓഫീസ്. ഞായറാഴ്ചരണ്ട് മണിയോടെ ഓഫീസിലെത്തിയ രസീല ബാംഗ്ലൂരിലെ സഹപ്രവർത്തകരുമായി ഓൺലൈനിലൂടെ ബന്ധപ്പെട്ടു കൊണ്ട് തന്റെ ജോലി ആരംഭിച്ചു. എന്നാൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷം ബാംഗ്ലൂരിൽ നിന്നുള്ള സഹപ്രവർത്തകർക്ക് രസീലയുമായുള്ള ബന്ധം നഷ്ടപ്പെട
സോഫ്റ്റ് വെയർ എൻജിനിയറായ മലയാളി യുവതിയെ പുണെയിലെ ഇൻഫോസിസ് കാമ്പസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് രണ്ടു ദിവസം മുൻപാണ് . രസീല രാജു (25) ആണ് മരിച്ചത്. കമ്പ്യൂട്ടറിന്റെ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി പത്തിനാണ് ഇതുസംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.
ഇന്ത്യയിലെ പ്രത്യേകിച്ചു കേരളത്തിലെയും ഐ ടി ജീവനക്കാരെ മുഴുവൻ ഞെട്ടിക്കുന്ന വാർത്തയാണിത് കോഴിക്കോട്ടുകാരിയായ റസീലയുടെ കൊലപാതകം. രസീലയുടെ അച്ഛൻ രാജു വിമുക്തഭടനും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡുമാണ്. അമ്മ: പരേതയായ പുഷ്പലത. സഹോദരൻ: ലജിൻകുമാർ (ഇത്തിഹാസ് എയർവെയ്സ് അബുദാബി)
പൂണെയിലെ ഹിൻജെവാദി ഐടി പാർക്കിൽ സ്ഥിതി ചെയ്യുന്ന ഇൻഫോസിസ് കെട്ടിട്ടത്തിന്റെ ഒൻപതാം നിലയിലാണ് രസീലയുടെ ഓഫീസ്. ഞായറാഴ്ചരണ്ട് മണിയോടെ ഓഫീസിലെത്തിയ രസീല ബാംഗ്ലൂരിലെ സഹപ്രവർത്തകരുമായി ഓൺലൈനിലൂടെ ബന്ധപ്പെട്ടു കൊണ്ട് തന്റെ ജോലി ആരംഭിച്ചു. എന്നാൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷം ബാംഗ്ലൂരിൽ നിന്നുള്ള സഹപ്രവർത്തകർക്ക് രസീലയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഫോണിൽ വിളിച്ചെങ്കിലും ആരും കോൾ എടുത്തില്ല. അൽപം സമയം കാത്തിരുന്ന ശേഷം ബാംഗ്ലൂരിൽ നിന്ന് സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടുകയും രസീല ഡെസ്‌കിലുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് രസീലയെ തിരഞ്ഞ് മുകൾ നിലയിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനാണ് നിലത്ത് വീണു കിടക്കുന്ന നിലയിൽ അവരെ കണ്ടെത്തിയത്.
കൊലനടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ബാബൻ സൈക്കിയ അത് സമ്മതിച്ചെങ്കിലും മറ്റാരുടെയെങ്കിലും സഹായം ലഭിക്കാതെ അതുണ്ടാകുമോ എന്നുള്ള സംശയവും ഇതിനുപുറമേ, ജോലിക്കൂടുതലിനെക്കുറിച്ചും ജോലി സ്ഥലത്തെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടിയും ബംഗളൂരുവിലേക്ക് സ്ഥാനമാറ്റം ചോദിച്ച രസീലയ്ക്ക് അതു നൽകാതിരുന്ന ഇൻഫോസിസിന്റെ പൂണെഹെഡ് പ്രദീപ് കുൽക്കർണിക്കെതിരെയുമുള്ള രക്ഷിതാക്കളുടെ ആരോപണവും കൂടാതെ ജോലി സ്ഥലത്തെ മേലുദ്യോഗസ്ഥനത്തിൽ നിന്നും റസീലക്കു ഇതിനു മുൻപുണ്ടായ നിരന്തരമായ ദുരനുഭവത്തെ കുറിച്ചും അന്വേഷണത്തിന്റെ പരിധിയിൽ വരുത്തേണ്ടതാണ്.
ഇന്ത്യയിലാകെ ലക്ഷ കണക്കിനു സ്ത്രീ ജീവനക്കാരാണ് ഐ ടി മേഖലയിൽ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ പലഭാഗത്തു നിന്നും വരുന്ന ഇത്തരത്തിലുള്ള വാർത്തകൾ ഈ മേഖലയിലെ കടുത്ത സുരക്ഷാ അപര്യാപ്തതയാണ് വെളിവാക്കുന്നത്. എല്ലാ ഐ ടി കമ്പനികളും സെക്യൂരിറ്റി ടാക്‌സി സർവീസ് ആവശ്യങ്ങൾക്കായി ഇതര കരാർ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് പതിവ് ഇങ്ങനെ ജോലിക്കു വരുന്നവരുടെ ബാക് ഗ്രൗണ്ട് വെരിഫിക്കേഷൻ കരാർ സ്ഥാപനങ്ങൾ മാത്രമാണ് നടത്താറ് അതെല്ലാം എത്രത്തോളം വിശ്വാസ യോഗ്യമാണെന്നും പറയാൻ സാധിക്കില്ല എന്നാണു നിരന്തരമായി സ്ത്രീ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്ന് മനസിലാകുന്നത്.
ജീവനക്കാരുടെ സുരക്ഷയ്ക്ക് താഴെ പറയുന്ന കാര്യങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി അഭ്യർത്ഥിക്കുന്നു
- ഇത്തരത്തിലുള്ള അക്രമങ്ങളും പീഡനങ്ങളും ഒഴിവാവാക്കുന്നതിനായി എല്ലാ കമ്പനികളും എല്ലാ തരത്തിലുള്ള ജീവനക്കാരുടെയും ബാക് ഗ്രൗണ്ട് വെരിഫിക്കേറ്റിന് കമ്പനികളുടെ മേൽ നോട്ടത്തിൽ നടത്തുക.
- സ്ത്രീ ജീവനക്കാരുടെ പരാതികൾ സ്വീകരിക്കുന്നതിനായി വുമൺ കംപ്ലൈന്റ് സെൽ എല്ലാ കമ്പനികളിലും ആരംഭിക്കുക.
- സാധാരണ ജോലി സമയത്തിനു കൂടുതൽ നേരം ജോലി ചെയ്യുന്ന ജീവക്കാരുടെ കൂടെ അവരുടെ മേലുദ്യോഗസ്ഥർ പ്രൊജക്റ്റ് മാനേജരോ HR മാനേജരുടെയോ സാന്നിധ്യം ഉറപ്പു വരുത്തുക,
4വൈകി വീട്ടിലേക്കു പോകുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വം കമ്പനികൾ ഉറപ്പുവരുത്തുക.