- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയൂർ അപകടത്തിൽ മരിച്ച സഹപ്രവർത്തകർക്ക് ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ അനുശോചനം
ആയൂർ അപകടത്തിൽ മരിച്ച രമ്യ വർക്കി ( ഇൻഫോസിസ്) , ലിൻസ് തോമസ് ( ഇൻഫോസിസ് ), റോമി ജോർജ് വർഗീസ് ( യു എസ് ടി ഗ്ലോബൽ ) , ഷഹാന ഹബീബ് ( ആക്‌സൽ ഫ്രണ്ട് ലൈൻ) എന്നിവരുടെ ചിത്രങ്ങൾ ടെക്‌നോപാർക്കിലെ തേജസ്വിനി , നിള, ഭവാനി , ഗായത്രി , ലീല , ഗംഗ , യമുന തുടങ്ങി എല്ലാ കെട്ടിടങ്ങൾക്കു മുന്നിലും തിങ്കളാഴ്ച പ്രദർശിപ്പിച്ചിരുന്നു. ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനാ ആയ പ്രതിധ്വനി ആണ് അനുശോചനത്തിനു എല്ലാ ബിൽഡിങ്ങുകളിലും സൗകര്യമൊരുക്കിയത്. ജീവനക്കാർക്ക് പൂക്കൾ അർപ്പിക്കാനും മരിച്ചവരോടുള്ള ആദര സൂചകമായി കറുത്ത ബാഡ്ജ് ധരിക്കാനും ഉള്ള സൗകര്യം പ്രതിധ്വനി അനുസ്മരണ മേശയ്ക്കരികിൽ ഒരുക്കിയിരുന്നു. വൈകുന്നേരം ആംഫി തിയേറ്ററിൽ നടന്ന അനുശോചന യോഗത്തിൽ അകാലത്തിൽ മരിച്ചു പോയ വരെ സുഹൃത്തുക്കൾ അനുസ്മരിച്ചു. അതോടൊപ്പം അപകടത്തിൽ നിന്നും രക്ഷപെട്ട 'ഇൻ ആപ്പ്' കമ്പനിയിലെ മാത്യു റോയ് അപകടത്തെ പറ്റി വിശദീകരിക്കുകയും ചെയ്തു. ടെക്‌നോപാർക്ക് സി ഇ ഓ ശ്രീ ഹൃഷികേശ് നായർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ടെക്‌നോപാർക്കിലെ എല്ലാ സംഘടനകളും
ആയൂർ അപകടത്തിൽ മരിച്ച രമ്യ വർക്കി ( ഇൻഫോസിസ്) , ലിൻസ് തോമസ് ( ഇൻഫോസിസ് ), റോമി ജോർജ് വർഗീസ് ( യു എസ് ടി ഗ്ലോബൽ ) , ഷഹാന ഹബീബ് ( ആക്‌സൽ ഫ്രണ്ട് ലൈൻ) എന്നിവരുടെ ചിത്രങ്ങൾ ടെക്‌നോപാർക്കിലെ തേജസ്വിനി , നിള, ഭവാനി , ഗായത്രി , ലീല , ഗംഗ , യമുന തുടങ്ങി എല്ലാ കെട്ടിടങ്ങൾക്കു മുന്നിലും തിങ്കളാഴ്ച പ്രദർശിപ്പിച്ചിരുന്നു.
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനാ ആയ പ്രതിധ്വനി ആണ് അനുശോചനത്തിനു എല്ലാ ബിൽഡിങ്ങുകളിലും സൗകര്യമൊരുക്കിയത്. ജീവനക്കാർക്ക് പൂക്കൾ അർപ്പിക്കാനും മരിച്ചവരോടുള്ള ആദര സൂചകമായി കറുത്ത ബാഡ്ജ് ധരിക്കാനും ഉള്ള സൗകര്യം പ്രതിധ്വനി അനുസ്മരണ മേശയ്ക്കരികിൽ ഒരുക്കിയിരുന്നു.
വൈകുന്നേരം ആംഫി തിയേറ്ററിൽ നടന്ന അനുശോചന യോഗത്തിൽ അകാലത്തിൽ മരിച്ചു പോയ വരെ സുഹൃത്തുക്കൾ അനുസ്മരിച്ചു. അതോടൊപ്പം അപകടത്തിൽ നിന്നും രക്ഷപെട്ട 'ഇൻ ആപ്പ്' കമ്പനിയിലെ മാത്യു റോയ് അപകടത്തെ പറ്റി വിശദീകരിക്കുകയും ചെയ്തു.
ടെക്‌നോപാർക്ക് സി ഇ ഓ ശ്രീ ഹൃഷികേശ് നായർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ടെക്‌നോപാർക്കിലെ എല്ലാ സംഘടനകളും ( പ്രതിധ്വനി , നടന, പ്രകൃതി, വി എസ് സി, ഇ വിറ്റ്, ടെക്ക് ഫ്രണ്ട്സ്, തേജസ് ) വൈകുന്നേരം 5.30നു നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
രമ്യ വർക്കി (ഇൻഫോസിസ് ) യുടെ സംസ്‌ക്കാരം ഞായറാഴ്ചയും ലിൻസ് തോമസ് ( ഇൻഫോസിസ് ) ന്റെ സംസ്‌ക്കാരം തിങ്കളാഴ്ചയും നടന്നു. , റോമി ജോർജ് വർഗീസ് ( യു എസ് ടി ഗ്ലോബൽ) ന്റെയും ഷഹാന ഹബീബ് (ആക്‌സൽ ഫ്രണ്ട് ലൈൻ )ന്റെയും സംസ്‌ക്കാരം എന്നാണ് നടന്നത്. സംസ്‌ക്കാര ചടങ്ങുകളിൽ കമ്പനി അധികൃതരും കൂടെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളും പങ്കെടുത്തു.