ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ തെറ്റിയാർ നദിയുടെ സംരക്ഷണത്തിന്റെ ഭാഗമായി ടെക്നോപാർക്കിലൂടെ ഒഴുകുന്ന തെറ്റിയാർ തോടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഈ ചെറു പുഴയെ വീണ്ടും മലിനമാക്കുന്നതു പ്രതിരോധിക്കുന്നതിനായുമുള്ള ബോധവത്കരണത്തിനും വേണ്ടി 2017 ഏപ്രിൽ ഒന്നിന് നടത്തുന്ന ക്ലീൻ തെറ്റിയാർ ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ടെക്നോപാർക്ക് ജീവനക്കാരെയും ഈ പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പയിനിലേക്കു പ്രതിധ്വനി ക്ഷണിക്കുന്നു. ക്യാമ്പയിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ള വോളണ്ടിയർമാർക്ക് 9447455065(ജോഷി എ കെ), 9947006353(റനീഷ് എ ആർ) 9447699390 ( രാഹുൽ ചന്ദ്രൻ ) ഈ നമ്പറുകളിൽ ബന്ധപ്പെടാം

ഒരു കാലഘട്ടത്തിൽ കഴക്കൂട്ടത്തെ ജനങ്ങളുടെ പ്രധാനപ്പെട്ട ജലസ്രോതസ്സായിരുന്ന തെറ്റിയാർ ഇപ്പോൾ പൂർണമായും നാശത്തിന്റെ വക്കിൽ എത്തി കൊണ്ടിരിക്കുകയാണ്. അടുത്തുപോലും ചെന്ന് നിൽക്കാൻ പറ്റാത്ത വണ്ണം ദുർഗന്ധം നിറഞ്ഞിരിക്കുന്നു. ശുദ്ധജലമൊഴുകിയിരിക്കുന്ന തെറ്റിയാറില് ഇപ്പോള് പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് ബാഗുകളും നിറഞ്ഞ നിലയിലാണ്. കൂടാതെ ടെക്‌നോപാര്ക്കിലെ സമീപ കെട്ടിടങ്ങളിൽ നിന്നും മലിനജലവും തെറ്റിയാറിലേക്ക് നിലവില് ഒഴുക്കിവിടുന്നുണ്ട്. പുഴ മലിനമായതോടെ തെറ്റിയാറില് കൊതുക് പെരുകുന്ന അവസ്ഥയാണുള്ളത്. കൊതുക് പെരുകിയതോടെ ടെക്‌നോപാര്ക്ക് ജീവനക്കാര്ക്ക്, പ്രത്യേകിച്ചും ഗായത്രി , പത്മനാഭം എന്നീ കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൊതുക് പരത്തുന്ന ഉണ്ടാകാനുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനം ജനങ്ങള് ശുദ്ധജലം കിട്ടാതെ ദുരിതമനുഭവിക്കുന്നതായി അന്താരാഷ്ട്ര ജലദിനത്തില് 'വാട്ടര് എയിഡ്' പുറത്തു വിട്ട പഠനത്തിൽ പറയുന്നതും കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. 2012ല് തിരുവനന്തപുരം കോര്പ്പറേഷന് നടത്തിയ പഠനപ്രകാരം തെറ്റിയാറിനെ സംരക്ഷിച്ചാല് ടെക്‌നോപാര്ക്കിനടുത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം തടയാന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. സ്വാഭാവികമായ ഒഴുക്കു നഷ്ടപ്പെട്ട് നിശ്ചലമായ ഖര ജൈവ മാലിന്യങ്ങളാൽ മലിനമായ തെറ്റിയാറിനെ ജൈവവൈവിധ്യം സംരക്ഷിച്ചു നില നിർത്തി ടെക്‌നോപാർക്കിനെ കൂടുതൽ പരിസ്ഥിതി സൗഹാര്ദ്ദപരമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ടെക്‌നോപാര്ക്കിന്റെ രണ്ടും മൂന്നും ഫെയിസുകളിൽ ഈ നദി നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതേ രീതിയിൽ ടെക്നോപാർക്ക് ഫേസ് ഒന്നിലും ഈ ചെറു നദിയെ സംരക്ഷിക്കുവാനാവശ്യമായ നടപടികള് സ്വീകരിക്കും എന്ന് ടെക്നോപാർക്ക് സി ഇ ഓ യും തിരുവനന്തപുരം മേയർ ശ്രീ വി കെ പ്രശാന്തും കഴക്കൂട്ടം എം എൽ എ കടകം പള്ളി സുരേന്ദ്രനും പ്രതിധ്വനി നൽകിയ നിവേദനത്തോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു.

എല്ലാ ടെക്നോപാർക്ക് ജീവനക്കാരെയും ഈ പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പയിനിലേക്കു പ്രതിധ്വനി ക്ഷണിക്കുന്നു