- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ ജീവനക്കാർക്കായി പ്രതിധ്വനിയുടെ ജാവ ശില്പശാല നടന്നു
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്നിക്കൽ ഫോറം, ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ ആറാമത്തെ എഡിഷൻ ആയ - ജാവ ശിൽപ്പശാല ടെക്നോപാർക്കിൽ നടന്നു. 2017 ഓഗസ്റ്റ് 19ശനിയാഴ്ച ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10.00 മുതൽ വൈകുന്നേരം 04.30 വരെ ആയിരുന്നു ശിൽപ്പശാല. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ 102 പേർ പങ്കെടുത്ത ശില്പശാല പൂർണ്ണമായും സൗജന്യമായിരുന്നു. ബെംഗളൂരു ഒറാക്കിളിലെ എൻജിനീയർമാരായ വൈഭവ് ചൗധരിയും വിവേക് തെയ്യാരത്തുമാണ് ശില്പശാല കൈകാര്യം ചെയ്തത്. ഐ സി ഫോസ്സിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ജാവ പ്രോഗ്രാമിംങ്ങിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും കോഡിങ് പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയായിരുന്നു ശിൽപ്പശാല ക്രമീകരിച്ചിരുന്നത്.ജെവി എം ഒപ്ടിമൈസേഷന് (JVM Optimisation), ഫങ്ങ്ഷണൽ പ്രോഗ്രാമിങ്(Functional programming), ജാവ-9 എന്നീ വിഷയങ്ങളെ അധിക
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്നിക്കൽ ഫോറം, ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ ആറാമത്തെ എഡിഷൻ ആയ - ജാവ ശിൽപ്പശാല ടെക്നോപാർക്കിൽ നടന്നു. 2017 ഓഗസ്റ്റ് 19ശനിയാഴ്ച ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10.00 മുതൽ വൈകുന്നേരം 04.30 വരെ ആയിരുന്നു ശിൽപ്പശാല.
ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ 102 പേർ പങ്കെടുത്ത ശില്പശാല പൂർണ്ണമായും സൗജന്യമായിരുന്നു. ബെംഗളൂരു ഒറാക്കിളിലെ എൻജിനീയർമാരായ വൈഭവ് ചൗധരിയും വിവേക് തെയ്യാരത്തുമാണ് ശില്പശാല കൈകാര്യം ചെയ്തത്. ഐ സി ഫോസ്സിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ജാവ പ്രോഗ്രാമിംങ്ങിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും കോഡിങ് പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയായിരുന്നു ശിൽപ്പശാല ക്രമീകരിച്ചിരുന്നത്.ജെവി എം ഒപ്ടിമൈസേഷന് (JVM Optimisation), ഫങ്ങ്ഷണൽ പ്രോഗ്രാമിങ്(Functional programming), ജാവ-9 എന്നീ വിഷയങ്ങളെ അധികരിച്ചു നടന്ന ശില്പശാലയിൽ ജാവ ഗാർബേജ് കളക്ഷൻ, മെമ്മറി മാനേജ്മന്റ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നു
ഐടി മേഖലയിലെ ജീവനക്കാരുടെ സാങ്കേതികവിജ്ഞാനം ഉയർത്തുന്നതിനും തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും വേണ്ടി ടെക്നോപാർക്കിലെ ജീവനക്കാർക്കു മുന്നിലേക്ക് വിവര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ ടെക്നോളജികൾ അവതരിപ്പിക്കുകയും അവയിൽ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിധ്വനി ടെക്നിക്കൽ ഫോറം,ഇത്തരം സെഷനുകളും ശില്പശാലകളും സംഘടിപ്പിക്കുന്നത് .ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്റ്റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ്, ഡോക്കർ, ആംഗുലാർ 4 എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. തുടർച്ചയായി എല്ലാ മാസവും വിവിധ ടെക്നൊളജികളിൽ ശില്പശാലകൾ സംഘടിപ്പിക്കാനാണ് പ്രതിധ്വനി പദ്ധതിയിടുന്നത്.