ടെക്കികളിലെ സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന സൃഷ്ടി 2017 എന്ന കലാ സാഹിത്യ മത്സരങ്ങളിലേക്കു രചനകൾ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനം, പുസ്തകാസ്വാദനം എന്നീ വിഷയങ്ങളിൽ മലയാളം, ഇംഗ്ലിഷ് ഭാഷകളിലായി രചനാ മത്സരവും പെൻസിൽ ഡ്രായിങ്, കാർട്ടൂൺ, പെയിന്റിങ് എന്നിവയിൽ കലാ മത്സരവുമാണ് 'പ്രതിധ്വനി സൃഷ്ടി 2017' ന്റെ ഭാഗമായുണ്ടാവുക.

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാർക്കു രചനകൾ ഇ മെയിലായി അയക്കുകയോ കലാ മത്സരങ്ങൾക്കായി രെജിസ്റ്റർ ചെയ്യുകയോ ചെയ്യാം. 2017 സെപ്റ്റംബർ 25 ആണ് രചനകൾ അയക്കുവാനുള്ള അവസാന തീയതി.

സാഹിത്യ കലാ രംഗത്തെ പ്രമുഖ വ്യക്തികൾ അടങ്ങിയ ഒരു വിദഗ്ധ സമിതിയായിരിക്കും രചനകൾ വിലയിരുത്തുന്നത്. ഇപ്രകാരം വിധി നിർണ്ണയിക്കപ്പെടുന്ന ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സമ്മാനങ്ങളും ട്രോഫികളും കാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. ഇതിനു പുറമെ പ്രതിധ്വനിയുടെ വെബ് പെജിൽ പ്രസിദ്ധപ്പെടുത്തുന്ന രചനകൾ വിലയിരുത്തുവാൻ വായനക്കാർക്കും അവസരമുണ്ടായിരിക്കുന്നതാണ്. വായനക്കാർ വിധി നിർണ്ണയിക്കുന്ന രചനകൾക്ക് ഒരു റീഡേഴ്‌സ് ചോയ്‌സ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.

പെൻസിൽ ഡ്രായിങ്, കാർട്ടൂൺ, പെയിന്റിങ് എന്നീ ഇനങ്ങളിലെ മത്സരം 2017 ഒക്ടോബർ 7 ശനിയാഴ്ച ടെക്‌നോപാർക്കിനുള്ളിൽ വെച്ച് നടത്തുന്നതായിരിക്കും. കലാ മത്സരങ്ങൾക്കുള്ള വിഷയങ്ങൾ മത്സര സമയത്ത് ജഡ്ജസ് പ്രഖ്യാപിക്കുന്നതായിരിക്കും. വാട്ടർ കളറിലായിരിക്കും പെയിന്റിങ് മത്സരങ്ങൾ നടക്കുക.

2014, 2015, 2016 വർഷങ്ങളിൽ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി കലാ സാഹിത്യ ഉത്സവത്തിന് ടെക്കികളിൽ നിന്നും ആവേശൊജ്ജ്വലമായ പ്രതികരണമാണുണ്ടായിരിന്നത്. 2014 ൽ പ്രശസ്ത കവി ശ്രീ വി. മധുസൂദനൻ നായരും 2015 ൽ പ്രശസ്ത കഥാകാരൻ ശ്രീ സുഭാഷ് ചന്ദ്രനും 2016 ൽ പ്രശസ്ത കവി ശ്രീ ഏഴാച്ചേരി രാമചന്ദ്രനും ആയിരിന്നു വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തത്. 2014 ൽ പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാറും 2015 ൽ പ്രശസ്ത സാഹിത്യകാരി ശ്രീമതി ചന്ദ്രമതിയും 2016 ൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയയും നയിച്ച ജൂറിയാണ് വിധി നിർണ്ണയം നടത്തിയത്.

മുൻ വർഷങ്ങളിലെ ആവേശകരമായ പ്രതികരണത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ട് ഇത്തവണ സൃഷ്ടിയിൽ പുസ്തകാസ്വാദനത്തിനും പെയിന്റിംഗിനും കൂടി മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങളുടെ നിയമാവലിയും മറ്റു വിവരങ്ങളും srishti.prathidhwani.org എന്ന പേജിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സൃഷ്ടിയുടെ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക.

1. ബിമൽ രാജ് : 81294 55958

2. സൂരജ് : 97444 33559

3. സതീഷ് : 99614 65454

4. സുവിൻ ദാസ് : 94471 73758