- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' വി എസ് അച്യുതാനന്ദൻ വിതരണം ചെയ്തു
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയായ 'പ്രതിധ്വനി വിദ്യാഭ്യാസസ്‌കോളർഷിപ്പ്' ന്റെ വിതരണോത്ഘാടനം മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ, 2018 ജനുവരി 2, ചൊവാഴ്ച വൈകുന്നേരം 4:15 മണിക്ക് ടെക്നോപാർക്കിലെ ഭവാനി മന്ദിരത്തിൽ നിർവഹിച്ചു. കഴക്കൂട്ടം എം എൽ എ യും ടൂറിസം മന്ത്രിയുമായ ശ്രീകടകംപള്ളി സുരേന്ദ്രൻ , ടെക്നോപാർക് ചീഫ് സെക്യൂരിറ്റി ഓഫീസർ ജൈനേന്ദ്ര കുമാർ,, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിധ്വനി പ്രസിഡണ്ട് വിനീത് ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ് പരിപാടിയുടെ കൺവീനർ ആയ നിഷിൻ ടി എൻ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിക്കുകയും ജോയിന്റ് കൺവീനർ സിനു ജമാൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വി എസ് അച്യുതാനന്ദനു പ്
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയായ 'പ്രതിധ്വനി വിദ്യാഭ്യാസസ്‌കോളർഷിപ്പ്' ന്റെ വിതരണോത്ഘാടനം മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ, 2018 ജനുവരി 2, ചൊവാഴ്ച വൈകുന്നേരം 4:15 മണിക്ക് ടെക്നോപാർക്കിലെ ഭവാനി മന്ദിരത്തിൽ നിർവഹിച്ചു.
കഴക്കൂട്ടം എം എൽ എ യും ടൂറിസം മന്ത്രിയുമായ ശ്രീകടകംപള്ളി സുരേന്ദ്രൻ , ടെക്നോപാർക് ചീഫ് സെക്യൂരിറ്റി ഓഫീസർ ജൈനേന്ദ്ര കുമാർ,, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിധ്വനി പ്രസിഡണ്ട് വിനീത് ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ് പരിപാടിയുടെ കൺവീനർ ആയ നിഷിൻ ടി എൻ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിക്കുകയും ജോയിന്റ് കൺവീനർ സിനു ജമാൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വി എസ് അച്യുതാനന്ദനു പ്രതിധ്വനിയുടെ ഉപഹാരം പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം ജോൺസൻ കെ ജോഷി നൽകി.
ഐ ടി ജീവനക്കാരായ നിങ്ങൾക്ക് തങ്ങൾക്കു ചുറ്റുമുള്ള ക്ലേശിക്കുന്ന സഹജീവികളുടെ ജീവിതത്തിലേക്ക് കണ്ണ് പായിക്കാൻ കഴിഞ്ഞത് അത്യന്തം സ്ലാഘനീയം ആണെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. സമൂഹിക ജീവിതത്തിൽ ഏറ്റവും കൂടുതൽ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന വർഗീയതക്കെതിരെ പ്രവർത്തിക്കാനും അദ്ദേഹം ടെക്കികളെ ആഹ്വാനം ചെയ്തു. മികച്ച വിദ്യാഭ്യാസം എന്നത് മികച്ച ജീവിതം തന്നെ കുട്ടികൾക്ക് സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജീവിത പ്രതിസന്ധികൾക്കിടയിലും കുട്ടികൾക്ക് പതിച്ചു മുന്നേറാൻ കഴിയട്ടെ എന്നും പ്രതിധ്വനി പോലുള്ള സംഘടനകളുടെ ഇത്തരം നല്ല പ്രവർത്തനങ്ങൾ സർക്കാർ ലക്ഷ്യമിടുന്ന വിദ്യാഭാസ പുരോഗതിക്കു അത്യാവശ്യമാണെന്ന് കടകംപള്ളി കൂട്ടിച്ചേർത്തു.
2017 ഇൽ നടന്ന SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി വിജയിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള BPL കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് Rs.24000/- രൂപയാണ് നൽകുന്നത്. ഇത്തവണ 150 കുട്ടികളാണ് ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
വിവിധ വർത്തമാന പത്രങ്ങളിൽ നൽകിയ പരസ്യത്തെ തുടർന്ന് 315 പേരാണ് സ്‌കോളർഷിപ്പിന് അപേക്ഷിച്ചത്. അപേക്ഷിച്ചവരിൽ 185 പേർ അർഹരാണെന്നുവെരിഫിക്കേഷനിലൂടെ കണ്ടെത്തി. ഓരോ കുട്ടിയുടെയും ജീവിത സാഹചര്യം പരിശോധിച്ച് , ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ അർഹരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും , അതിൽ നിന്നുമുള്ള ആദ്യ 150 പേർക്കാണ് ഇപ്പോൾ സ്‌കോളർഷിപ് നൽകിയത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽജോലി ചെയ്യുന്ന ഐ ടി ജീവനക്കാരിൽ നിന്നും സ്‌പോൺസർമാരെ കണ്ടെത്തിയാണ് പ്രതിധ്വനി സ്‌കോളർഷിപ്പിനുള്ള തുക കണ്ടെത്തിയത്.
ആദ്യ ഗഡു ആയ Rs .9000 /- ഉദ്ഘാടനത്തോടൊപ്പം വിതരണം ചെയ്യുകയുണ്ടായി, ഇനിമുതൽ ഓരോ മൂന്നു മാസം കൂടുമ്പോഴും Rs . 3000/- രൂപവീതം അഞ്ചു തവണ ആയി കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്. ഓരോ കുട്ടിയുടെയും പഠനത്തിന് ആവശ്യമായ സഹായവുംകുട്ടികളുടെ ഉപരി പഠനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ വിദഗ്ദ്ധരുടെ സഹായത്താൽ ക്ലാസുകൾ നൽകുന്നതിനും പ്രതിധ്വനി പദ്ധതിതയ്യാറാക്കിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകുന്നത് . 80 വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ വർഷം (2015 -17) പ്രതിധ്വനി സ്‌കോളർഷിപ്പ്‌നൽകിയത്.