കേരളത്തിലെ IT ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ 'പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ 2018 (PQFF - 2018 ) ലേക്കുള്ള രെജിസ്‌ട്രേഷൻആരംഭിച്ചിരിക്കുന്നു. IT ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തുടർച്ചയായ ഏഴാം വർഷമാണ് ക്വിസ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെപ്രധാന IT കേന്ദ്രങ്ങളായ ടെക്‌നോപാർക്, ഇൻഫോപാർക് , സൈബർപാർക് എന്നിവിടങ്ങളിലടക്കം ഏതാണ്ട് 600ൽ പരം IT കമ്പനികളിലെ ഐ ടി ജീവനക്കാരുടെഹ്രസ്വചിത്ര മത്സരത്തിനായി ആണ് ഈ വേദി ഒരുങ്ങുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങൾ ഡിസംബർ 1,2 തീയതികളിൽ ടെക്‌നോപാർക്കിലുള്ള ട്രാവൻകൂർ ഹാളിൽ വച്ച് പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്ര നിരൂപകൻശ്രീ. M F തോമസ് PQFF-2018 ന്റെ ജൂറി അധ്യക്ഷൻ ആകും.

ഇത്തവണ 'നവകേരള നിർമ്മാണം' എന്ന ആശയത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെടുന്ന മൈക്രോ ഫിലിമുകളുടെ (പരമാവധി മൂന്നു മിനിറ്റ് ) പ്രത്യേക വിഭാഗം കൂടിയുണ്ടായിരിക്കുന്നതാണ്. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഇൻഫോപാർക്കിൽ വച്ച് ഡിസംബർ രണ്ടാം വാരം നടക്കും. പുരസ്‌കാരം നേടിയ ചിത്രങ്ങളുടെപ്രദർശനവും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.

ഐ ടി ജീവനക്കാരാൽ നിർമ്മിക്കപ്പെട്ട 160ൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻവർഷങ്ങളിലായി ക്വിസയിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജിN കരുൺ , വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ തുടങ്ങിയവരായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ ഫിലിംഫെസ്ടിവലുകളിലെ പ്രധാന അതിഥികൾ.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും. ഇത്തവണമികച്ച മൈക്രോ ഫിലിമിനും ക്യാഷ് പ്രൈസും പുരസ്‌ക്കാരവും ഉണ്ടായിരിക്കുന്നതാണ്.

നിർമ്മിക്കപ്പെടുന്ന ഹ്രസ്വചിത്രത്തിന്റെ രചയിതാവും സംവിധായകനും കേരളത്തിലെ ഐ ടി കമ്പനിയിലെ ഐ ടി ജീവനക്കാരൻ ആയിരിക്കണം എന്നതാണ് PQFF-2018ൽ പങ്കെടുക്കാനുള്ള പ്രധാന മാനദണ്ഡം. മുൻവർഷങ്ങളിൽ ക്വിസയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും പരിഗണിക്കപ്പെടുകയില്ല.

നിയമാവലിയെ കുറിച്ച് കൂടുതൽ അറിയുവാൻ http://www.prathidhwani.org/Qisa18 സന്ദർശിക്കുക.
സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ബന്ധപ്പെടുക :ടെക്നോപാർക്ക് /തിരുവനന്തപുരം - അശ്വിൻ എം സി - 9645203315ഇൻഫോപാർക് /കൊച്ചി - മാധവൻ - 98958 45342
സൈബർപാർക്ക് /കോഴിക്കോട് - പ്യാരേലാൽ - 8547872972