- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്: തിരുവനന്തപുരം ജില്ലയിലെ പ്ലസ് വൺ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം: 2017-ൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കായി ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി സ്‌കോളർഷിപ്പ് ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ സ്‌കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ് ലഭിക്കുക. പ്ലസ് വൺ, പ്ലസ് ടു പഠന കാലത്ത് എല്ലാ മാസത്തിലും 1000 രൂപ വീതം, രണ്ടു വർഷത്തേക്ക് 24,000 രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ലഭിക്കുക. പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ് ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികൾ 2017 ഓഗസ്റ്റ് 25 നു മുൻപായി http://pes.prathidhwani.org/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കാണുന്ന നമ്പരുകളിൽ വിളിക്കണം. നിഷിൻ ടി എൻ - 9995483784 സിനു ജമാൽ - 8547076995 2015 ഇൽ ആരംഭിച്ച പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ് പദ്ധതിയിൽ ആദ്യ വർഷം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള
തിരുവനന്തപുരം: 2017-ൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കായി ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി സ്‌കോളർഷിപ്പ് ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ സ്‌കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ് ലഭിക്കുക.
പ്ലസ് വൺ, പ്ലസ് ടു പഠന കാലത്ത് എല്ലാ മാസത്തിലും 1000 രൂപ വീതം, രണ്ടു വർഷത്തേക്ക് 24,000 രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ലഭിക്കുക. പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ് ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികൾ 2017 ഓഗസ്റ്റ് 25 നു മുൻപായി http://pes.prathidhwani.org/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കാണുന്ന നമ്പരുകളിൽ വിളിക്കണം. നിഷിൻ ടി എൻ - 9995483784 സിനു ജമാൽ - 8547076995
2015 ഇൽ ആരംഭിച്ച പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ് പദ്ധതിയിൽ ആദ്യ വർഷം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 80 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്. പി വിജയൻ IPS, അനുപമ IAS , ടൂറിസം - ദേവ സ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് വിവിധ ഘട്ടങ്ങളായി സ്‌കോളർഷിപ്പ് തുക കൈമാറിയത്. രണ്ടാം തവണയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ് പദ്ധതി നൽകുന്നത്.