- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ പ്രതിധ്വനി സൃഷ്ടി 2017' അവാർഡുകൾ നവംബർ 13ന് നൽകും; പ്രശസ്ത സാഹിത്യകാരൻ ശ്രീ ബെന്യാമിൻ വിതരണം ചെയ്യും
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി 2017 കൊടിയിറങ്ങുന്നു. ടെക്‌നോപാർക്ക് ജീവനക്കാരിലെ സർഗപ്രതിഭയുടെ മാറ്റുരക്കുന്ന വേദിയായ പ്രതിധ്വനി സൃഷ്ടി 2017 ന്റെ അവാർഡ് ദാന ചടങ്ങുകൾ 2017 നവംബർ 13 തിങ്കളാഴ്ച ആടു ജീവിതത്തിലൂടെ മലയാള സാഹിത്യത്തിന്റെ നായകനായി മാറിയ ശ്രീ ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് മത്സര വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് പ്രൈസും പുസ്തകങ്ങളും സമ്മാനമായി നൽകുന്നതാണ്. ടെക്നോപാർക്ക് സി ഇ ഓ ശ്രീ ഋഷികേശ് നായർ , ജൂറി മെമ്പർമാർ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും. ടെക്നോപാർക്ക് പാർക്ക് സെന്ററിലെട്രാവൻകൂർ ഹാളിൽ നവംബർ 13 തിങ്കളാഴ്ച വൈകുന്നേരം 5.30 മണി മുതൽ 8 മണി വരെയാണ് അവാർഡ് ദാന ചടങ്ങ്. ശ്രീമതി കെ.എ. ബീന അധ്യക്ഷ ആയ ജൂറി പാനൽ ആണ് വിവിധ കാറ്റഗറികളിലെ സൃഷ്ടി അവാർഡിനായുള്ള സൃഷ്ടികളുടെ മൂല്യ നിർണ്ണയം നടത്തിയത്. ജൂറി മെമ്പർമാർ അവരുടെ വിലയിരുത്തലിനോടൊപ്പം അവാർഡ് ദാ
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി 2017 കൊടിയിറങ്ങുന്നു. ടെക്‌നോപാർക്ക് ജീവനക്കാരിലെ സർഗപ്രതിഭയുടെ മാറ്റുരക്കുന്ന വേദിയായ പ്രതിധ്വനി സൃഷ്ടി 2017 ന്റെ അവാർഡ് ദാന ചടങ്ങുകൾ 2017 നവംബർ 13 തിങ്കളാഴ്ച ആടു ജീവിതത്തിലൂടെ മലയാള സാഹിത്യത്തിന്റെ നായകനായി മാറിയ ശ്രീ ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് മത്സര വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് പ്രൈസും പുസ്തകങ്ങളും സമ്മാനമായി നൽകുന്നതാണ്.
ടെക്നോപാർക്ക് സി ഇ ഓ ശ്രീ ഋഷികേശ് നായർ , ജൂറി മെമ്പർമാർ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും. ടെക്നോപാർക്ക് പാർക്ക് സെന്ററിലെട്രാവൻകൂർ ഹാളിൽ നവംബർ 13 തിങ്കളാഴ്ച വൈകുന്നേരം 5.30 മണി മുതൽ 8 മണി വരെയാണ് അവാർഡ് ദാന ചടങ്ങ്.
ശ്രീമതി കെ.എ. ബീന അധ്യക്ഷ ആയ ജൂറി പാനൽ ആണ് വിവിധ കാറ്റഗറികളിലെ സൃഷ്ടി അവാർഡിനായുള്ള സൃഷ്ടികളുടെ മൂല്യ നിർണ്ണയം നടത്തിയത്. ജൂറി മെമ്പർമാർ അവരുടെ വിലയിരുത്തലിനോടൊപ്പം അവാർഡ് ദാന വേദിയിൽ വെച്ച് അവാർഡ് വിവരം പ്രഖ്യാപിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു പുറമെ ഒരു മാസത്തോളം നീണ്ടു നിന്ന വോട്ടിങ്ങും കമന്റിങ്ങും വഴി വായനക്കാർ തിരഞ്ഞെടുത്ത റീഡേഴ്സ് ചോയ്സ് അവാർഡുകളും നൽകുന്നതാണ്.
താഴെ പറയുന്ന പ്രമുഖരായിരുന്നു ജൂറി മെമ്പർമാർ
മലയാളം ചെറുകഥ: കെ. എ. ബീന
ഇംഗ്ലീഷ് ചെറുകഥ: ആയിഷ സദാശിവൻ
മലയാളം കവിത: വിനോദ് വൈശാഖി
ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ
മലയാളം, ഇംഗ്ലീഷ് ലേഖനം: പി എസ് രാജശേഖരൻ
മലയാളം പുസ്തകാസ്വാദനം : അനുപമ മോഹൻ
ഇംഗ്ലീഷ് പുസ്തകാസ്വാദനം : പ്രൊഫസർ രാജശേഖരൻ
കാർട്ടൂൺ: സുജിത് ടി കെ
പെയിന്റിങ്, പെൻസിൽ ഡ്രായിങ്: പ്രൊഫ. ലാൽ
വിവിധ കാറ്റഗറികളിൽ താഴെ പറയുന്ന എണ്ണം സൃഷ്ടികളാണ് ഈ സാഹിത്യ കലാ മത്സരത്തിൽ മാറ്റുരച്ചത്.
മലയാളം ചെറുകഥ 64
ഇംഗ്ലീഷ് ചെറുകഥ 39
മലയാളം കവിത 62
ഇംഗ്ലീഷ് കവിത 37
മലയാളം ലേഖനം 8
ഇംഗ്ലീഷ് ലേഖനം -15
മലയാളം പുസ്തകാസ്വാദനം - 7
ഇംഗ്ലീഷ് പുസ്തകാസ്വാദനം - 6
കാർട്ടൂൺ 7
പെൻസിൽ ഡ്രോ യിങ് 34
പെയിന്റിങ് - 19