- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനത്തിന്റെ ഓഫീസ് ആക്രമിച്ചവരോട് സി.പി.എം പൊറുത്തു! ബിജെപി കാര്യാലയത്തിൽ ആക്രമം കാട്ടിയവർക്കെതിരായ നടപടി വാക്കുകളിൽ മാത്രം ഒതുങ്ങി; എസ് എഫ് ഐ സംസ്ഥാന ജാഥ നയിക്കുന്നത് കേസിലെ മുഖ്യ പ്രതി; പ്രതിൻ സാജ് കൃഷ്ണയെ സിൻഡിക്കേറ്റിലെത്തിക്കാനും നീക്കം; കോടിയേരിയുടെ പ്രഖ്യാപനങ്ങൾ പാഴ് വാക്കായത് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം അപലപനീമയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ബിജെപി ഓഫീസ് അക്രമിച്ച പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്യുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഒരു പാർട്ടി ഓഫീസും, വീടുകളും ആക്രമിക്കരുതെന്നാണ് പാർട്ടി നയം. ചില അംഗങ്ങൾക്ക് ഇതിൽ വീഴ്ചയുണ്ടായി. ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളെയും സസ്പെൻഡ് ചെയ്യും. ബിജെപി ഓഫീസിലെ സിസിടി ദൃശ്യത്തിൽ പതിഞ്ഞ അംഗങ്ങൾക്കെതിരേ ആയിരിക്കും പാർട്ടി നടപടി സ്വീകരിക്കുകയെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊക്കെ വാക്കുകളിൽ മാത്രമുള്ള നടപടിയായിരുന്നു. പ്രതികൾക്കെതിരെ സംഘടനാ നടപടി എടുത്തൂവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേയരി ബാലകൃഷ്ണൻ സംഭവത്തിനുശേഷം പ്രഖ്യാപിച്ചത് വെറുതെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത് പാർട്ടി ആഫീസുകൾ ആ്രകമിക്കുന്നവരെ ഒരു പാർട്ടിയും സംരക്ഷിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമാധാനയോഗത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം അപലപനീമയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ബിജെപി ഓഫീസ് അക്രമിച്ച പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്യുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഒരു പാർട്ടി ഓഫീസും, വീടുകളും ആക്രമിക്കരുതെന്നാണ് പാർട്ടി നയം. ചില അംഗങ്ങൾക്ക് ഇതിൽ വീഴ്ചയുണ്ടായി. ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളെയും സസ്പെൻഡ് ചെയ്യും. ബിജെപി ഓഫീസിലെ സിസിടി ദൃശ്യത്തിൽ പതിഞ്ഞ അംഗങ്ങൾക്കെതിരേ ആയിരിക്കും പാർട്ടി നടപടി സ്വീകരിക്കുകയെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊക്കെ വാക്കുകളിൽ മാത്രമുള്ള നടപടിയായിരുന്നു.
പ്രതികൾക്കെതിരെ സംഘടനാ നടപടി എടുത്തൂവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേയരി ബാലകൃഷ്ണൻ സംഭവത്തിനുശേഷം പ്രഖ്യാപിച്ചത് വെറുതെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത് പാർട്ടി ആഫീസുകൾ ആ്രകമിക്കുന്നവരെ ഒരു പാർട്ടിയും സംരക്ഷിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമാധാനയോഗത്തിൽ താക്കീതുചെയ്തു. എന്നാൽ നിലപാടുകൾ പച്ചക്കള്ളമാണെന്നു തെളിയിക്കുന്നതാണ് ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച മുഖ്യപ്രതി പ്രതിൻ സാജ് കൃഷ്ണ എസ്.എഫ്.ഐ സംസ്ഥാന ജാഥ നയിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന സംസ്ഥാന ജാഥയുടെ മാനേജരും മുഖ്യ സംഘാടകനുമാണ് പ്രതിൻ സാജ് കൃഷ്ണ.
ഇദ്ദേഹത്തെ ഇപ്പോഴും സിപിഎമ്മും എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വവും പ്രധാന ചുമതലകൾ നൽകി സംരക്ഷിക്കുന്നൂവെന്നതാണ് ശ്രദ്ദേയം. മാത്രമല്ല പ്രതിൻ എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുന്നു. സംഘടനയുടെ എല്ലാ കമ്മിറ്റികളിലും പങ്കെടുക്കുന്നുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 28 ന് തലസ്ഥാനത്ത് നടന്ന ബിജെപി സി.പി.എം സംഘർഷങ്ങളെ തുടർന്നാണ് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. സി.പി.എം നേതാവും കൗൺസിലറുമായ ഐപി ബിനുവിന്റെയും എസ്എഫ്‌ഐ നേതാവ് പ്രതിന്റേയും നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പിന്നീട് പുറത്ത് വരികയും ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ബിജെപി ഓഫീസിന് നേരെ നടന്ന ആക്രമത്തെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തുകയും പ്രതികളായ പാർട്ടി നേതാക്കൾക്കെതിരെ കർശന നടപടി എടുക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തത്. ഐ പി ബിനു അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ സി.പി.എം നേതാവിന്റെ സംരക്ഷണമുള്ളതിനാൽ പ്രതിൻ സാജ് കൃഷ്ണയ്‌ക്കെതിരെ നടപടി എടുക്കാൻ പാർട്ടി വൈമുഖ്യം കാട്ടുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുന്ന പ്രജിനെ പാർട്ടിയിലെ ചില ഉന്നതരുടെ ഒത്താശയോടെ എസ്എഫ്‌ഐ സംസ്ഥാന ജാഥയുടെ മാനേജരായി നിയോഗിക്കുക കൂടി ചെയ്തതോടെ പാർട്ടി സെക്രട്ടറി പറഞ്ഞ വാക്കുകൾ വെറും വീൺവാക്കായി മറിയിരിക്കുകയാണ്.
കൂടാതെ തിരുവനന്തപുരം ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥി നിലപാടിനെതിരെ നയം സ്വീകരിച്ച അന്നത്തെ സമര നേതാവ് കൂടിയായിരുന്നു പ്രതിൻ. അന്ന് മാനേജ്‌മെന്റ് താൽപ്പര്യങ്ങൾക്കനുസരിച്ച് നിന്ന പ്രതിനടക്കമുള്ള എസ്എഫ്‌ഐ നേതാക്കൾ ലോ അക്കാദമിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വഞ്ചിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു.
എന്നാൽ ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന രീതിയിൽ പ്രതിന് ലോ അക്കാദമിയിൽ റീ അഡ്‌മിഷൻ നൽകി വിദ്യാർത്ഥി പ്രതിനിധിയായി സെനറ്റിലേക്ക് എത്തിച്ചതും വലിയ വിവാദമായി. പാർട്ടിയിലെ ഒരു സംസ്ഥാന നേതാവിന്റെ പിന്തുണയോടെ ഇയാളെ സെനറ്റിൽ എത്തിച്ചതിനും പിന്നിലും പ്രത്യേക ലക്ഷ്യമുണ്ടെന്നാണ് സൂചന. അടുത്ത സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി പ്രതിനിധിയായി ഇയാളെ മത്സരിപ്പിക്കാനും അതുവഴി സിൻഡിക്കേറ്റിൽ ലോ അക്കാദമിയുടെ പ്രാതിനിത്യം ഉറപ്പിക്കുകയെന്നതാണ് പാർട്ടി സംസ്ഥാന നേതാവ് ലക്ഷ്യമിടുന്നത്.
മാത്രമല്ല സിൻഡിക്കേറ്റിൽ ഇയാളെ വിജയം ഉറപ്പിക്കുന്നതിനായി മുൻ കെ.എസ്.യു നേതാവുകൂടിയായ യുവ എം.എ.എൽയുമായി ഈ പാർട്ടി നേതാവ് രഹസ്യചർച്ചയും നടത്തിയതായി വിവരമുണ്ട്. ഈ യുവ എംഎൽഎയുടെ പാർട്ടിയിലെ വിദ്യാർത്ഥി നേതാവിനെ ഒതുക്കാനും മുൻപ് തലസ്ഥാന നഗരത്തിൽ ഇതേ കോക്കസ് ഗൂഢാലോചന നടത്തിയതായും ആക്ഷേപമുണ്ട്.