- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ ആത്മഹത്യ ചെയ്യില്ല.. അവർ എന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്നതാണ്; പിന്നിൽ സമൂഹത്തിലെ ഉന്നതർ; നടി പ്രത്യുക്ഷയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി അമ്മ സരോജിനി രംഗത്ത്
മുംബൈ: നടി പ്രത്യുക്ഷയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അമ്മ സരോജിനി ദേവീ രംഗത്ത്. 2002ലാണ് അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രത്യുക്ഷ ആത്മഹത്യ ചെയ്തത്. കാമുകൻ സിദ്ധാർഥ റെഡ്ഡിയുമായുള്ള ബന്ധത്തിലെ വിള്ളലാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയത്. എന്നാൽ, തന്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്നും അവളെ കൊലപ്പെടുത്തിയതാണെന്നുമാണ് അമ്മയുടെ വെളിപ്പെടുത്തൽ. പതിനഞ്ചുവർഷത്തിനുശേഷമാണ് അമ്മ ചില വെളിപ്പെടുത്തലുകളുമായി എത്തുന്നത്. മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവരുടെ പ്രധാന ആരോപണം. സമൂഹത്തിൽ ഉയർന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവർത്തകരും മറ്റും തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി. അതിന് അവർക്ക് സഹായങ്ങൾ തെയ്തുകൊടുത്തത് കാമുകൻ സിദ്ധാർത്ഥ് റെഡ്ഡിയാണെന്നും അവർ ആരോപിച്ചു. സിദ്ധാർത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർത്തതിൽ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു. ഇതേ തുടർന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമർപ്പിച്ച
മുംബൈ: നടി പ്രത്യുക്ഷയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അമ്മ സരോജിനി ദേവീ രംഗത്ത്. 2002ലാണ് അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രത്യുക്ഷ ആത്മഹത്യ ചെയ്തത്. കാമുകൻ സിദ്ധാർഥ റെഡ്ഡിയുമായുള്ള ബന്ധത്തിലെ വിള്ളലാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയത്. എന്നാൽ, തന്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്നും അവളെ കൊലപ്പെടുത്തിയതാണെന്നുമാണ് അമ്മയുടെ വെളിപ്പെടുത്തൽ.
പതിനഞ്ചുവർഷത്തിനുശേഷമാണ് അമ്മ ചില വെളിപ്പെടുത്തലുകളുമായി എത്തുന്നത്. മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവരുടെ പ്രധാന ആരോപണം. സമൂഹത്തിൽ ഉയർന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവർത്തകരും മറ്റും തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി. അതിന് അവർക്ക് സഹായങ്ങൾ തെയ്തുകൊടുത്തത് കാമുകൻ സിദ്ധാർത്ഥ് റെഡ്ഡിയാണെന്നും അവർ ആരോപിച്ചു.
സിദ്ധാർത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർത്തതിൽ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു. ഇതേ തുടർന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ എഴുതിയിരുന്നത്. എന്നാൽ അന്ന് തന്നെ സരോജിനി ദേവി ആ റിപ്പോർട്ട് നിഷേധിച്ചിരുന്നു.
അതിനിടെ പ്രത്യുക്ഷയുടെ വീട്ടുജോലിക്കാരിയും അടുത്തിടെ സമാനമായ മൊഴി നല്കിയിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവർ പൈസയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും തന്റെ കൈയിൽ നിന്നാണ് പണം കടംവാങ്ങിയിരുന്നത്. കാമുകൻ സിദ്ധാർഥിന്റെ അതൃപ്തിയെ തുടർന്ന് പ്രത്യുഷയുടെ മാതാവ് ഫ്‌ളാറ്റിൽ നിന്ന പോയതിന് ശേഷമാണ് താൻ നടിക്കൊപ്പം ജോലിക്ക് ചേർന്നത്.
മകളെ ശ്രദ്ധിക്കണമെന്ന് നടിയുടെ അമ്മ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പ്രത്യുഷ തന്നെ ദീദി എന്നാണ് വിളിച്ചിരുന്നതെന്നും രേണു സിൻഹ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കാമുകൻ പലപ്പോഴും പ്രത്യുഷയെ ക്രൂരമായി മർദിച്ചിരുന്നു. പലപ്പോഴും രാത്രി വൈകിയും പ്രത്യുഷയുടെ മുറിയിൽ നിന്ന് രൂക്ഷമായ വാക്ക് തർക്കം കേട്ടിരുന്നെന്നും രേണു പറയുന്നു.



