അബുദാബി : തൃശൂർ ജില്ലയിലെ ചാവക്കാട് - ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'ബ്ലാങ്ങാട് - യു. എ. ഇ. പ്രവാസി സംഗമം അബുദാബി കെ. എഫ്. സി. പാർക്കിൽ സംഘടിപ്പിച്ചു.

കനോലി കനാലി ന്റെ കൈവഴി യായി ബ്ലാങ്ങാട് - പൂന്തിരുത്തി - മാട്ടുമ്മൽ ഭാഗ ത്തു കൂടി ഒഴുകി യിരുന്നതും ഇപ്പോൾ നികന്നു വരുന്നതു മായ മത്തിക്കായലിനെ പുനരുജ്ജീവിപ്പിക്കുവാനായി നടക്കുന്ന മത്തിക്കായൽ ശുചീ കരണ പ്രവർത്തന ങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വേണ്ട തായ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ടും 'ബ്ലാങ്ങാട് - യു. എ. ഇ. പ്രവാസി' സംഗമം അബു ദാബി യിൽ ഒരുക്കി യത്. വിവിധ എമിറേറ്റുക ളിൽ നിന്നുമായി അറുപതിൽ പരം ബ്ലാങ്ങാട് - പൂന്തിരുത്തി നിവാസികൾ ഒത്തു ചേർന്നു.

മത്തിക്കായൽ ശുചീകരണ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം പകരുവാൻ സർക്കാർ തല ങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ആവശ്യപ്പെട്ട് ബ്ലാങ്ങാട് നിവാസിയും ഗുരുവാ യൂർ എംഎൽഎ. യുമായ കെ. വി. അബ്ദുൽ ഖാദറിന് നിവേദനം സമർപ്പിക്കു വാൻ മത്തിക്കായൽ സംരക്ഷണ സമിതി ക്കു രൂപം നൽകിയ സനിൽ സലിം ആവശ്യപ്പെട്ടു. പ്രഭു, പി. സി. അബ്ദുൽ ഖാദർ, ജഹാൻഗീർ, എം. എം. ഷഹീർ, പി. എം. ഇജാസ്, ചിഞ്ചു തുട ങ്ങിയ വരുടെ നേതൃത്വ ത്തിൽ കോഡിനേഷൻ കമ്മിറ്റി കൾ രൂപവൽക്കരിച്ചു.

ഈ കൂട്ടായ്മ യുടെ സഹകരിക്കുവാൻ താൽപ്പര്യമുള്ള ബ്ലാങ്ങാട് പ്രവാസികൾ ഈ വാട്‌സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക. 91- 960 555 2228 സനിൽ സലിം, 971 - 56 399 5055 മുഹ്സിൻ മുസ്തഫ, 971- 52 346 5456 അസീബ് സഹീർബാബു.