മെൽബൺ: 2016-ലെ പ്രവാസിഭാരതി (കേരള) അവാർഡ് സന്തോഷ് കരിമ്പുഴയ്ക്ക്. പത്രപ്രവർത്തന രംഗത്തും, ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകൾ പ്രവാസിലോകത്തിനു നൽകിയതിനെ പരിഗണിച്ചാണ് അവാർഡിനു തിരഞ്ഞെടുത്തതെന്ന് പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ഓസ്‌ട്രേലിയയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിക്കുകയാണ് സന്തോഷ് കരിമ്പുഴ. പത്തിലധികം ഡോക്യുമെന്ററികൾക്ക് രചനയും, സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, ഭാരതീയ വിദ്യാഭവൻ ഓസ്‌ട്രേലിയ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.