ബെംഗളൂരു: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തോട് അനുബന്ധിച്ചു മികച്ച സേവനങ്ങൾക്കുള്ള പ്രവാസി ഭാരതീയ സമ്മാൻ 30 പ്രവാസി ഇന്ത്യക്കാർക്ക് സമ്മാനിച്ചു. മാന്നാർ സ്വദേശിയും ബഹ്‌റൈൻ ആസ്ഥാനമായുള്ള നാഷനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയുമായ വി.കെ.രാജശേഖരൻ പിള്ള, ദോഹ ബാങ്ക് സിഇഒയും പാലക്കാട് വേരുകളുള്ള മയിലാടുതുറൈ സ്വദേശിയുമായ ഡോ. ആർ. സീതാറാം, അബുദാബിയിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യ സോഷ്യൽ സെന്റർ തുടങ്ങി വ്യക്തികളും സംഘടനകളുമായി മുപ്പതു പേരാണ് പുരസ്‌കാരത്തിന് അർഹമായത്.

ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌ക്കാരങ്ങൾ നേടിയവരുടെ പട്ടിക പേര്, രാജ്യം, മേഖല എന്ന ക്രമത്തിൽ

1. ഡോ. ഗൊരുർ കൃഷ്ണ ഹരിനാഥ്, ഓസ്‌ട്രേലിയ, സാമൂഹിക സേവനം
2. രാജശേഖരൻ പിള്ള വലവൂർ കിഴക്കതിൽ, ബഹ്‌റൈൻ, ബിസിനസ്
3. ആൻഡ്വേർപ് ഇന്ത്യൻ അസോസിയേഷൻ, ബെൽജിയം, സാമൂഹിക സേവനം
4. നസീർ അഹമ്മദ് മുഹമ്മദ് സക്കറിയ, ബ്രൂണേ, സാമൂഹിക സേവനം
5. മുകുന്ദ് ഭിക്കുഭായ് പുരോഹിത്, കാനഡ, ബിസിനസ്
6. നളിൻകുമാർ സുമൻലാൽ കോത്താരി, ഡിജിബോട്ടി, സാമൂഹിക സേവനം
7. വിനോദ് ചന്ദ്ര പട്ടേൽ, ഫിജി, സാമൂഹിക സേവനം
8. രഘുനാഥ് മാരി അന്റോണിൻ മാനെറ്റ്, ഫ്രാൻസ്, കലാ-സാംസ്‌കാരികം
9. ഡോ. ലായൽ ആൻസൺ ഇ. ബെസ്റ്റ്, ഇസ്രയേൽ, വൈദ്യശാസ്ത്രം
10. ഡോ. സന്ദീപ് കുമാർ ടാഗോർ, ജപ്പാൻ, കലാ-സാംസ്‌കാരികം
11. ആരിഫ്ഉൾ ഇസ്ലാം, ലിബിയ, സാമൂഹിക സേവനം
12. ഡോ. മുനിയാണ്ടി തമ്പിരാജ, മലേഷ്യ, വിദ്യാഭ്യാസം-സാമൂഹിക സേവനം
13. പ്രവിന്ദ് കുമാർ ജുഗ്‌നൗത്ത്, മൗറീഷ്യസ്, പൊതുസേവനം
14. അന്റോണിയോ ലൂയി സാന്റോസ് ഡ കോസ്റ്റ, പോർച്ചുഗൽ, പൊതുസേവനം
15. ഡോ. രാഘവൻ സീതാരാമൻ, ഖത്തർ, ബിസിനസ് മാനേജ്‌മെന്റ്
16. സീനത്ത് മുസറത്ത് ജാഫ്രി, സൗദി അറേബ്യ, വിദ്യാഭ്യാസം
17. സിംഗപ്പൂർ ഇന്ത്യൻ അസോസിയേഷൻ, സിംഗപ്പൂർ, സാമൂഹിക സേവനം
18. കരാനി ബലരാമൻ സഞ്ജീവി, സ്വീഡൻ, വൈദ്യശാസ്ത്രം
19. സുശീൽ കുമാർ സരഫ്, തായ്ലൻഡ്, ബിസിനസ്
20. വിൻസ്റ്റൺ ചന്ദർഭാൻ ദൂകേറൻ, ട്രിനിഡാഡ് & ടുബാഗോ, പൊതു സേവനം
21. വാസുദേവ് ശ്യാംദാസ് ഷ്രോഫ്, യുഎഇ, പൊതു സേവനം
22. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ, അബുദാബി, യുഎഇ, മനുഷ്യസ്‌നേഹം-സാമൂഹിക സേവനം
23. പ്രീതി പട്ടേൽ, യുകെ, പൊതു സേവനം
24. നീനാ ഗിൽ, യുകെ, പൊതുസേവനം
25. ഹരിബാബു ബിൻഡൽ, യുഎസ്എ, പാരിസ്ഥിതിക എൻജിനീയറിങ്ങ്
26. ഡോ. ഭരത് ഹരിദാസ് ബാരായി, യുഎസ്എ, സാമൂഹിക സേവനം
27. നിഷ ദേശായ് ബിസ്വാൾ, യുഎസ്എ, പൊതുകാര്യം
28. ഡോ. മഹേഷ് മേഹ്ത, യുഎസ്എ, സാമൂഹിക സേവനം
29. രമേഷ് ഷാ, യുഎസ്എ, സാമൂഹിക സേവനം
30. ഡോ. സമ്പദ്കുമാർ ഷിദ്രമപ ശിവാംഗി യുഎസ്എ, സാമൂഹിക നേതൃത്വം