- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രവാസി ചാനൽ ഉദ്ഘാടനവും നാമി അവാർഡ് വിതരണവും ഏഴിന്
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡ് (നാമി) വിതരണവും ഏഴിന് വൈകുന്നേരം അഞ്ചിന് നടക്കും. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ എംപി, ആന്റോ ആന്റണി എംപി, മനോരമ എഡിറ്റോറിയൽ ബോർഡ് ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ പങ്കെടുക്കും.ക്ഷണിക്കപ
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡ് (നാമി) വിതരണവും ഏഴിന് വൈകുന്നേരം അഞ്ചിന് നടക്കും. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ എംപി, ആന്റോ ആന്റണി എംപി, മനോരമ എഡിറ്റോറിയൽ ബോർഡ് ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ പങ്കെടുക്കും.
ക്ഷണിക്കപ്പെട്ട പ്രൗഢസദസിനു മുന്നിൽ ക്വീൻസിലെ ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂളിലാണ് പരിപാടി. നാമി അവാർഡ് ജേതാവായ ഫൊക്കാനാ പ്രസിഡന്റ് ജോൺ പി. ജോൺ, തൊട്ടടുത്ത സ്ഥാനത്തുതന്നെ എത്തിയ ടി.എസ് ചാക്കോ, ഡോ. ആനി പോൾ തുടങ്ങിയവരും പങ്കെടുക്കും. ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ, സെക്രട്ടറി ഷാജി എഡ്വേർഡ്, ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർ പോൾ കറുകപ്പള്ളിൽ, ലീല മാരേട്ട് തുടങ്ങിയവരും പങ്കെടുക്കും.
അമേരിക്കയിൽ രൂപംകൊണ്ട മാദ്ധ്യമത്തിന് പൂർണ്ണ പിന്തുണയുമായി അമേരിക്കയിലെ മാദ്ധ്യമ പ്രതിനിധികളും പങ്കെടുക്കുന്നു. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ AATMA ആത്മ പെർഫോമിങ് ആർട്‌സിലെ നൃത്തപരിപാടികളാണ് മുഖ്യ ആകർഷണം. ബിന്ദ്യ പ്രസാദിന്റെ മയൂര സ്‌കൂൾ ഓഫ് ആർട്‌സിന്റെ നൃത്തങ്ങൾ, സതീഷ് മേനോൻ (അറ്റ്‌ലാന്റാ), അനിത കൃഷ്ണ, സുമ നായർ, ജോഷി ജോസ്, സോഫിയ മണലിൽ, കാതറിൻ മാത്യു, റോഷൻ എന്നിവരുടെ ഗാനങ്ങൾ എന്നിവയും ചടങ്ങിനു മാറ്റുകൂട്ടും. ഇനിയും പാസ്സുകൾ ലഭ്യമല്ല എന്നുള്ള കാര്യവും സംഘാടകർ അറിയിച്ചു.



