കിഫ്ബി വഴി കൂടുതൽ തുക സമാഹരിക്കും; പ്രവാസി ചിട്ടി ഏപ്രിൽ മുതൽ തുടങ്ങും; പെൻഷൻ ചിട്ടിയിൽ ചേരുന്നുവർക്ക് അപകട ഇൻഷൂറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും അനുവദിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി വഴി കൂടുതൽ തുക സമാഹരിക്കുമെ്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഭവ സമാഹരണത്തിനായി ഏപ്രിൽ മുതൽ കെ.എസ്.എഫ്.ഇയുടെ ഭാഗമായി പ്രവാസി ചിട്ടി നിലവിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനുള്ള ഓൺലൈൻ സംവിധാനം തയ്യാറായിക്കഴിഞ്ഞു. ചിട്ടിയിൽ ചേരുന്നുവർക്ക് അപകട ഇൻഷൂറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും അനുവദിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ മലയാളികൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമാർഗം സ്വീകരിക്കുന്നുണ്ട്. അത് ചിട്ടിയിലൂടെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും.നിക്ഷേപം ചിട്ടിയായി തിരഞ്ഞെടുത്താൽ വിഭവ സമാഹരണത്തിന് സർക്കാരിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കിഫ്ബി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി വഴി കൂടുതൽ തുക സമാഹരിക്കുമെ്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഭവ സമാഹരണത്തിനായി ഏപ്രിൽ മുതൽ കെ.എസ്.എഫ്.ഇയുടെ ഭാഗമായി പ്രവാസി ചിട്ടി നിലവിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനുള്ള ഓൺലൈൻ സംവിധാനം തയ്യാറായിക്കഴിഞ്ഞു.
ചിട്ടിയിൽ ചേരുന്നുവർക്ക് അപകട ഇൻഷൂറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും അനുവദിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ മലയാളികൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമാർഗം സ്വീകരിക്കുന്നുണ്ട്. അത് ചിട്ടിയിലൂടെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും.നിക്ഷേപം ചിട്ടിയായി തിരഞ്ഞെടുത്താൽ വിഭവ സമാഹരണത്തിന് സർക്കാരിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
Next Story