- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച മുനിസിപ്പൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണം: പ്രവാസി കോൺഗ്രസ്സ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച മുനിസിപ്പൽ ജീവനക്കാരനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് പ്രവാസി കോൺഗ്രസ്സ്.
ദിനേന നൂറ് കണക്കിനാളുകൾ ആഗ്രയിക്കുന്ന മുനിസിപ്പൽ ഓഫീസ് പോലുള്ള ഇടങ്ങളിൽ മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തെ പോലും അതി നീചമായ രീതിയിൽ ആക്ഷേപിക്കുന്ന തരത്തിൽ ചിന്താ വൈകല്യമുള്ള ജീവനക്കാരനെ വെച്ച് പൊറുപ്പിക്കുന്നത് ജനാധിപത്യത്തിന് തന്നെ അപമാനകരമാണെന്നും, നടപടികൾ വൈകിയാൽ രൂക്ഷമായ സമര രീതികൾ അവലംബിക്കാൻ മടിക്കില്ലെന്നും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡണ്ട് അച്ചുതൻ മുറിയനാവി അധ്യക്ഷനായ ധർണ്ണയിൽ പ്രദീപ്.ഒ.വി., നിധീഷ് കടയങ്ങൻ, ശ്രീജു തോയമ്മൽ, ബാലൻ മുട്ടിൽ, ബിജു ഒഴിഞ്ഞവളപ്പ്, രഞ്ചിത്ത് ടി വി, പ്രദീപൻ പനങ്കാവ്, തുടങ്ങിയവർ സംസാരിച്ചു. രാജൻ ഐങ്ങോത്ത് സ്വാഗതവും ഷിഹാബ് കാർഗിൽ നന്ദിയും പറഞ്ഞു.