- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമുള്ള ബജറ്റ് തുക വർദ്ധിപ്പിക്കണം: പ്രവാസി ഫോറം
കോഴിക്കോട്: പ്രവാസികളുടെ വരുമാനത്തിൽ നിന്നും വിദേശ നാണ്യം രാജ്യത്തിന് മുതൽ കൂട്ടാകുമ്പോഴും പ്രവാസികളുടെ ക്ഷേമത്തിന് അനുവദിച്ച ബജറ്റ് തുക പരിമിതമായതിനാൽ ബജറ്റിൽ പ്രവാസി ക്ഷേമത്തിനുള്ള തുകയും, പുനരധിവാസത്തിനുള്ള തുകയും വർദ്ധിപ്പിക്കുയും, ഗൾഫ് സെക്ടറിലേക്കുള്ള യാത്രാ നിരക്ക് കുറക്കുകയും ചെയ്യണം. ഹജ്ജ് സബ്സിഡി എടുത്തുകളഞ്ഞ നടപടി പ്രതിഷേധാർഹമാണ്. എന്നാൽ ഹജ്ജ് യാത്രാ നിരക്ക് കുറക്കുവാൻ ഗവൺമെന്റ് തയ്യാറാകണം. പൊലീസിൽ നിന്നും ലഭിക്കേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) കിട്ടുവാൻ താമസം വരുന്നത് ഗൾഫ് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. അത് എളുപ്പത്തിൽ കിട്ടാൻ വേണ്ട നടപടികൾ കേരള ഗവൺമെന്റ് സ്വീകരിക്കണം എന്നും പ്രവാസി ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പുതിയ ഭരണ സമിതിയിലേക്ക് പ്രസിഡന്റായി സുലൈമാൻ മൗലവി (കോട്ടയം), വൈസ് പ്രസിഡന്റായി അബൂബക്കർ പുന്നയൂർ, ജനറൽ സെക്രട്ടറിയായി അബ്ദുസലാം പറക്കാടൻ (എറണാകുളം), സെക്രട്ടറിയായി അബ്ദുസലാം പനവൂർ, ട്രഷററായി ഇബ്രാഹിം മൗലവി (തിരുവനന്തപുരം)എന്നിവരെയു
കോഴിക്കോട്: പ്രവാസികളുടെ വരുമാനത്തിൽ നിന്നും വിദേശ നാണ്യം രാജ്യത്തിന് മുതൽ കൂട്ടാകുമ്പോഴും പ്രവാസികളുടെ ക്ഷേമത്തിന് അനുവദിച്ച ബജറ്റ് തുക പരിമിതമായതിനാൽ ബജറ്റിൽ പ്രവാസി ക്ഷേമത്തിനുള്ള തുകയും, പുനരധിവാസത്തിനുള്ള തുകയും വർദ്ധിപ്പിക്കുയും, ഗൾഫ് സെക്ടറിലേക്കുള്ള യാത്രാ നിരക്ക് കുറക്കുകയും ചെയ്യണം. ഹജ്ജ് സബ്സിഡി എടുത്തുകളഞ്ഞ നടപടി പ്രതിഷേധാർഹമാണ്. എന്നാൽ ഹജ്ജ് യാത്രാ നിരക്ക് കുറക്കുവാൻ ഗവൺമെന്റ് തയ്യാറാകണം.
പൊലീസിൽ നിന്നും ലഭിക്കേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) കിട്ടുവാൻ താമസം വരുന്നത് ഗൾഫ് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. അത് എളുപ്പത്തിൽ കിട്ടാൻ വേണ്ട നടപടികൾ കേരള ഗവൺമെന്റ് സ്വീകരിക്കണം എന്നും പ്രവാസി ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പുതിയ ഭരണ സമിതിയിലേക്ക് പ്രസിഡന്റായി സുലൈമാൻ മൗലവി (കോട്ടയം), വൈസ് പ്രസിഡന്റായി അബൂബക്കർ പുന്നയൂർ, ജനറൽ സെക്രട്ടറിയായി അബ്ദുസലാം പറക്കാടൻ (എറണാകുളം), സെക്രട്ടറിയായി അബ്ദുസലാം പനവൂർ, ട്രഷററായി ഇബ്രാഹിം മൗലവി (തിരുവനന്തപുരം)എന്നിവരെയും തിരഞ്ഞെടുത്തു.
യൂസഫ് ചാമക്കാടി (എറണാകുളം), അലവിഹാജി (മലപ്പുറം), പോക്കർ ടി (വയനാട്), മുഹമ്മദലി (പാലക്കാട്), ഷെരീഫ് (കാസർഗോഡ്), റസാഖ് എൻജിനിയർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.