- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഫോറം കേരളയ്ക്ക് പുതിയ ഭാരവാഹികൾ; പി.അഹമ്മദ് ശരീഫ് പ്രസിഡന്റ് ടി കെ കുഞ്ഞമ്മദ് ഫൈസി സെക്രട്ടറി
കോഴിക്കോട്: പ്രവാസി ഫോറം കേരളയുടെ സംസ്ഥാന പ്രസിഡന്റായി പി.അഹമ്മദ് ശരീഫിനെയും ജനറൽ സെക്രട്ടറിയായി ടി.കെ കുഞ്ഞമ്മദ് ഫൈസിയേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ അബ്ദുസ്സലാം പറക്കാടൻ (എറണാകുളം), സുലൈമാൻ മൗലവി (കോട്ടയം), സെക്രട്ടറിമാർ അഷ്‌റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), യൂസഫ് അലനല്ലൂർ (പാലക്കാട്), ട്രഷറർ അബൂബക്കർ (തൃശ്ശൂർ) എന്നിവരെയു
കോഴിക്കോട്: പ്രവാസി ഫോറം കേരളയുടെ സംസ്ഥാന പ്രസിഡന്റായി പി.അഹമ്മദ് ശരീഫിനെയും ജനറൽ സെക്രട്ടറിയായി ടി.കെ കുഞ്ഞമ്മദ് ഫൈസിയേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ അബ്ദുസ്സലാം പറക്കാടൻ (എറണാകുളം), സുലൈമാൻ മൗലവി (കോട്ടയം), സെക്രട്ടറിമാർ അഷ്‌റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), യൂസഫ് അലനല്ലൂർ (പാലക്കാട്), ട്രഷറർ അബൂബക്കർ (തൃശ്ശൂർ) എന്നിവരെയും കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന ജനറൽ കൗൺസിലിൽ തിരഞ്ഞെടുത്തു.
സംസ്ഥാന സമിതി അംഗങ്ങളായി സി.ടി സുലൈമാൻ (കാസർഗോഡ്), ഇബ്രാഹീം മൗലവി (തിരുവനന്തപുരം), സലീം കാരാടി (കോഴിക്കോട്), യൂസഫ് ചാമക്കാടി (എറണാകുളം), അബ്ദുസ്സലാം പനവൂർ (തിരുവനന്തപുരം), അലവിഹാജി (മലപ്പുറം), ഹുസൈൻ തങ്ങൾ (തൃശ്ശൂർ) പോക്കർ (വയനാട്), ജലീൽ കെ.കെ.പി (കോട്ടയം), മുഹമ്മദാലി (പാലക്കാട്), ശരീഫ് (കാസർഗോഡ്), റസാഖ് എഞ്ചിനിയർ, ടിവി മൊയ്തു എന്നിവരെയും തിരഞ്ഞെടുത്തു. പി.അഹമ്മദ് ശരീഫ് അധ്യക്ഷതവഹിച്ച യോഗത്തിൽ പി. യഹയ തങ്ങൾ ഉദ്ഘാടനവും അബ്ദുസ്സലാം പറക്കാടൻ സ്വാഗതവും, ടി.കെ കുഞ്ഞമ്മദ് ഫൈസി നന്ദിയും പറഞ്ഞു.