- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: പ്രവാസി ഫോറം കേരള
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണെന്ന് പ്രവാസി ഫോറം കേരള, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പാറക്കാടൻ ആവശ്യപ്പെട്ടു. മലബാർ ഡെവലപ്മെന്റ് ഫോറം സംഘടിപ്പിച്ച 111 മണിക്കൂർ നീണ്ടുനിന്ന കരിപ്പൂർ രക്ഷാ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട്ട് മാനാഞ്ചിറയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് അധ്വാനം നടത്തി കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം രാജ്യത്തിന് നേടിത്തരുന്ന മലബാറിലെ ജങ്ങളോടുള്ള വിവേചനം എയർപോർട്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് അഭിലഷിണിയമല്ല. ഹജ്ജ് സീസണിൽ കരിപ്പൂർ വിമാനത്താവളം ഒഴിവാക്കിയതിൽ നിന്നും സ്വകാര്യപങ്കാളിത്തത്തോടെയുള്ള കൊച്ചി (സിയാൽ) വിമാനത്താവളം ഷെയറുടമകൾക്ക് കോടികളുടെ സാമ്പത്തിക ലാഭമാണ് ഉണ്ടായത്. ഈ വർഷവും ഇതുതുടരാൻ തീരുമാനിക്കുകയും ചെയ്തതിൽ നിന്ന് കോടികൾ വീണ്ടും സ്ഥാപിത താൽപര്യകാരിലേക്ക് ഒഴുകുന്നത് തുടരുകയും, കരിപ്പൂർ വിമാനത്താവളം ഇല്ലാതാവുമെന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും. അംബ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണെന്ന് പ്രവാസി ഫോറം കേരള, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പാറക്കാടൻ ആവശ്യപ്പെട്ടു. മലബാർ ഡെവലപ്മെന്റ് ഫോറം സംഘടിപ്പിച്ച 111 മണിക്കൂർ നീണ്ടുനിന്ന കരിപ്പൂർ രക്ഷാ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട്ട് മാനാഞ്ചിറയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് അധ്വാനം നടത്തി കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം രാജ്യത്തിന് നേടിത്തരുന്ന മലബാറിലെ ജങ്ങളോടുള്ള വിവേചനം എയർപോർട്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് അഭിലഷിണിയമല്ല. ഹജ്ജ് സീസണിൽ കരിപ്പൂർ വിമാനത്താവളം ഒഴിവാക്കിയതിൽ നിന്നും സ്വകാര്യപങ്കാളിത്തത്തോടെയുള്ള കൊച്ചി (സിയാൽ) വിമാനത്താവളം ഷെയറുടമകൾക്ക് കോടികളുടെ സാമ്പത്തിക ലാഭമാണ് ഉണ്ടായത്. ഈ വർഷവും ഇതുതുടരാൻ തീരുമാനിക്കുകയും ചെയ്തതിൽ നിന്ന് കോടികൾ വീണ്ടും സ്ഥാപിത താൽപര്യകാരിലേക്ക് ഒഴുകുന്നത് തുടരുകയും, കരിപ്പൂർ വിമാനത്താവളം ഇല്ലാതാവുമെന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും. അംബാനി, അദാനി പോലുള്ള കുത്തകകളെ സഹായിക്കാൻ സർക്കാർ നിലകൊള്ളുമ്പോൾ രാജ്യത്തിന്റെ പൊതുസമ്പത്ത് നഷ്ടമാകുകയും രാജ്യത്തിന്റെ യഥാർത്ഥ വളർച്ച മുരടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി ഫോറം സംസ്ഥാന സമിതി അംഗങ്ങളായ ജലീൽ കെ.കെ.പി, സലീം കാരാടി, ഇസ്മായിൽ കൊടുവള്ളി എന്നിവർ ഐക്യദാർഢ്യമർപ്പിച്ച് സംസാരിച്ചു.