ഷിക്കാഗോ: കേരളത്തിന്റെ പുതിയ ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ റോഷി അഗസ്റ്റിനെ പ്രവാസി കേരളാ കോൺഗ്രസ് ഷിക്കാഗോ യൂണിറ്റ് അഭിനന്ദിച്ചു . ഒപ്പം ഗവണ്മെന്റ് ചീഫ് വിപ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. എൻ. ജയരാജിനെയും പ്രവാസി കേരളാ കോൺഗ്രസ് അഭിനന്ദിച്ചു

.ഭരണ മികവ് തെളിയിക്കുവാൻ ഏറെ സാധ്യതകൾ ഉള്ള വകുപ്പ് ആണ് ജലവിഭവ വകുപ്പ് .നിരവധി മഹാരഥന്മാർ ഭരിച്ചിട്ടുള്ള ഈ വകുപ്പ് റോഷിയുടെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് പ്രവാസി കേരളാ കോൺഗ്രസ് പ്രത്യാശ പ്രകടിപ്പിച്ചു . ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേഡർ സ്വഭാവത്തോടുകൂടി എൽഡിഎഫ് സർക്കാരിന്റെ കരുത്തായി വളർന്നു കൊണ്ടിരിക്കുന്ന കേരളാ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ പുരോഗമന പരമായ എല്ലാ പ്രവർത്തനങ്ങൾക്കും പ്രവാസി കേരളാ കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു.

പ്രവാസി കേരളാ കോൺഗ്രസിന് വേണ്ടി നേതാക്കളായ ജെയ്ബു കുളങ്ങര , മാത്തുക്കുട്ടി ആലുപറമ്പിൽ , ഫ്രാൻസിസ് കിഴക്കേക്കുറ്റ് എന്നിവർ റോഷി അഗസ്റ്റിനെയും ഡോ . ജയരാജിനേയും ഫോണിൽ ബന്ധപ്പെട്ട് ആശംസകൾ അറിയിച്ചു .