- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രാ വിലക്ക്: കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് - പ്രവാസി ലീഗൽ സെൽ
കുവൈറ്റ് സിറ്റി:കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങള തുടർന്നു യു എ ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരുടെ പ്രശ്‌നങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനു നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു ഇന്ത്യയിൽ നിന്നും നേരിട്ട് യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പോയി നിബന്ധനകൾ അനുസരിച്ചുള്ള ക്വാറന്റ്യ്‌നും ടെസ്റ്റുകളും നടത്തി അവിടെനിന്നും അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്നതായിരുന്നു രീതി. വിസാകാലാവധിയും മറ്റും തീരുന്നതിനു മുൻപ് തന്നെ വിദേശത്തെ തൊഴിൽ സ്ഥലത്തുചെല്ലുവാൻ ചിലവേറെയുണ്ട് എങ്കിലും ഈ രീതിയാണ് പ്രവാസികൾ സ്വീകരിച്ചു വന്നിരുന്നത്.
എന്നാൽ സൗദി അറേബ്യയും കുവൈറ്റും ഇപ്പോൾ ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്നു ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നതു എന്നും, ഇവരെ സൗദ്യ അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു പ്രവേശിപ്പിക്കാൻ വേണ്ട നടപടികൾക്കായി കേന്ദ്രസർക്കാർ ഇടപെടണമെന്നും, കുടുങ്ങി കിടക്കുന്നവരുടെ സഹായത്തിനായി, താമസവും ഭക്ഷണവും മറ്റു സഹായങ്ങളും ഉറപ്പാക്കാൻ ഈ രാജ്യത്തെ ഇന്ത്യൻ എംബസികൾക്കു നിർദ്ദേശം നൽകണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കുവൈറ്റ് കൺട്രിഹെഡ് ബാബു ഫ്രാൻസിസ് എന്നിവർ വിദേശകാര്യ മന്ത്രി ജയശങ്കറിന് നൽകിയ നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്