പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ ഘടകത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ യോഗം വിയന്നയിലെ മെബൂഹായിൽ നടന്നു. യോഗം കേരള ഘടകം കോ ഓഡിനേറ്റർ സിബിൻ തോമസിന്റെ അകാല വേർപാടിൽ അനുശോചിക്കുകയും ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.

പിഎംഎഫ് ഓസ്ട്രിയൻ പ്രസിഡന്റ് അവറാച്ചൻ കരിപ്പാക്കാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. അടുത്തവർഷത്തെ പൊതു തെരഞ്ഞെടുപ്പ് ഡിസംബർ 27ന് നടത്തുവാൻ തീരുമാനിച്ചു. 27ന് വൈകിട്ട് 5 ന് മൺസൂൺ റസ്റ്ററന്റിൽ  ജനറൽ ബോഡിൽ കൂടി 2015 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. കൂടാതെ യൂറോപ്യൻ കോഡിനേറ്ററേയും അന്നു തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ പിഎംഎഫ് ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, മനോജ് അവിരാപ്പാട്ട്, തോമസ് ഇലഞ്ഞിക്കൽ, സുനിൽ കോര, ലിനോ പാറക്കൻ ,രാജൻ കുറുംതോട്ടിക്കൽ എ്ന്നിവർ പ്രസംഗിച്ചു. മനോജ് അവിരാപ്പാട്ട് യോഗത്തിന് നന്ദി പറഞ്ഞു. വിശദവിവരങ്ങൾക്ക്
ജോസ് പനച്ചിക്കൻ . 06764149239