കുലാലംപൂർ: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റർ നിലവിൽ വന്നു.  കുലാലംപൂരിലുള്ള കോൺകോർഡ് ഹോട്ടലിൽ കൂടിയ സമ്മേളനത്തിൽ വച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

നിതിൻ മാത്യു (പ്രസിഡന്റ്), ഷിഹാബുദ്ദീൻ കുറുണിയൻ (വൈസ് പ്രസിഡന്റ്), മൊയ്‌നു വെട്ടിപ്പുഴ (സെക്രട്ടറി), ആസ്വാജ് എം.വി.(ജോയിന്റെ സെക്രട്ടറി), അഹമ്മദ് എൻ.എം (ട്രഷറർ), മുഹമ്മദ് സുഹൈൽ (ചീഫ് എക്‌സിക്യൂട്ടീവ് -പിആർഒ), മനാഫ് കുളത്തുങ്കര (ചീഫ് എക്‌സിക്യൂട്ടീവ് - സോഷ്യൽ മീഡിയ), സലീം ഐയുർ (ചീഫ് എക്‌സിക്യൂട്ടീവ് - ഫിനാൻഷ്യൽ) എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

പുതുതായി രൂപം കൊണ്ട മലേഷ്യ ചാപ്റ്ററിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നതായി സ്ഥാപകൻ മാത്യു മൂലേച്ചേരിൽ, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നരമംഗലത്ത് എന്നിവർ അറിയിച്ചു.