- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി ഫെഡറേഷൻ ബഹ്‌റൈൻ യൂണിറ്റ് നിലവിൽ വന്നു
സൽമാനിയ: പ്രവാസി മലയാളികൾക്കിടയിൽ വൻ ചർച്ചാവിഷയമായി ലോകമെമ്പാടും വളർന്നു പന്തലിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ ബഹ്‌റൈൻ യൂണിറ്റ് നിലവിൽ വന്നു. സൽമാനിയയിലുള്ള ഗ്രീൻ കാപ്‌സികം റെസ്‌റ്റോറെന്റിൽ വെള്ളിയാഴ്ച പ്രവാസി മലയാളി ഫെഡറേഷൻ ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ മേഖല ചെയർമാൻ ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് യൂണിറ്റ് രൂപീക

സൽമാനിയ: പ്രവാസി മലയാളികൾക്കിടയിൽ വൻ ചർച്ചാവിഷയമായി ലോകമെമ്പാടും വളർന്നു പന്തലിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ ബഹ്‌റൈൻ യൂണിറ്റ് നിലവിൽ വന്നു. സൽമാനിയയിലുള്ള ഗ്രീൻ കാപ്‌സികം റെസ്‌റ്റോറെന്റിൽ വെള്ളിയാഴ്ച പ്രവാസി മലയാളി ഫെഡറേഷൻ ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ മേഖല ചെയർമാൻ ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത്.
ജോൺ ഫിലിപ്പ് (പ്രസിഡന്റ്), വേണു ഗോപാൽ (വൈസ് പ്രസിഡന്റ്), റ്റി.സി ജോൺ (വൈസ് പ്രസിഡന്റ്), ഷിബു ചെറിയാൻ (ജന. സെക്രട്ടറി), രാജൻ ഏബ്രഹാം (ജോ. സെക്രട്ടറി), മൂസാ ഹാജി (ട്രഷറർ), റിച്ചി മാത്യു (കമ്മ്യൂണിറ്റി സർവീസ്), അജിത് (പ്രോഗ്രാം കൺവീനർ) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും അൻവർ മലപ്പുറം, സന്തോഷ് ഡാനിയേൽ, സുഭാഷ്, അൻവർ കണ്ണൂർ, ജിജൊ ജോർജ്, സുബൈർ കണ്ണൂർ, ഫിറോസ്, മനു, അരുൺ ജേക്കബ്, പവിത്രൻ നീലേശ്വരം എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ബഷീർ അമ്പലായി യോഗത്തിനു നേതൃത്വം നൽകി. അദ്ദേഹം സംഘടനയെപ്പറ്റിയും യോഗ നടപടികളെപ്പറ്റിയും വിശദീകരിക്കുകയും പുതുതായി രൂപം കൊണ്ട യൂണിറ്റിനും, ഭാരവാഹികൾക്കും ആശംസകൾ അറിയിക്കുകയുമുണ്ടായി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ജി.കെ നായർ നിലവിളക്കു തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗൾഫ് ജി.സി.സി ചെയർമാൻ ജോർജ് മാത്യു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജോൺ ഫിലിപ്പ് ഓഗസ്റ്റിൽ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി കൂട്ടായ്മയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു. സെക്രട്ടറി രാജൻ ഏബ്രഹാം കൃതജ്ഞത പറഞ്ഞു.
ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഡയറക്ടർബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൺ ഷീല ചെറു, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ, ജി.സി.സി ഗൾഫ് മേഖല കോഓർഡിനേറ്റർ ലത്തീഫ് തെച്ചി എന്നിവർ പുതുതായി രൂപം കൊണ്ട യൂണിറ്റിനെയും ഭാരവാഹികളെയും അഭിനന്ദിച്ചു.

