- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളിലേക്ക് സഹായം എത്തിക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പും
വിയന്ന: ഭൂകമ്പത്തെ തുടർന്ന് ആയിരക്കണക്കിനാളുകൾ മരണമടയുകയും പതിനായരങ്ങൾക്ക് പരുക്കേൽക്കുകയും വീടും, മറ്റ് വസ്തുവകകളും നഷ്ടപ്പെടുകയും ചെയ്ത നേപ്പാളിലേക്ക് പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഓസ്ട്രിയ സഹായം എത്തിക്കുന്നതായി ഓസ്ട്രിയൻ യൂണിറ്റ് പ്രസിഡന്റ് ജോർജ് പടിക്കക്കുടി അറിയിച്ചു.പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തിന്റെ ആദ്യപട
വിയന്ന: ഭൂകമ്പത്തെ തുടർന്ന് ആയിരക്കണക്കിനാളുകൾ മരണമടയുകയും പതിനായരങ്ങൾക്ക് പരുക്കേൽക്കുകയും വീടും, മറ്റ് വസ്തുവകകളും നഷ്ടപ്പെടുകയും ചെയ്ത നേപ്പാളിലേക്ക് പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഓസ്ട്രിയ സഹായം എത്തിക്കുന്നതായി ഓസ്ട്രിയൻ യൂണിറ്റ് പ്രസിഡന്റ് ജോർജ് പടിക്കക്കുടി അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തിന്റെ ആദ്യപടിയായി സംഘടനയുടെ നേതൃത്വത്തിൽ വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ച് പ്രോസി ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷന്റെ സഹായത്തോടെ അയയ്ക്കുന്നതിനായാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം വിയന്നയിൽ കൂടിയ കമ്മിറ്റിയിലാണ് തീരുമാനം കൈക്കൊണ്ടത്. അതിനായുള്ള പ്രവർത്തനങ്ങൾആരംഭിച്ചു കഴിഞ്ഞതായി യൂറോപ്യൻ റിജിയൻ ചെയർമാൻ സിറിൾ മനിയാനിപ്പുറത്ത്, യൂറോപ്പ്യൻ റീജിയൻ പ്രസിഡന്റ് ജോഷിമോൻ എറണാകേരിൽ, ഓസ്ട്രിയൻ ജനറൽ സെക്രട്ടറി ഷിൻഡോ ജോസ് അക്കരെ, പി.എം.എഫ് ഗ്ലോബൽ ഡയറക്ടർബോർഡ് അംഗം പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ അറിയിച്ചു.