റിയാദ്: വളരെക്കാലമായി കിഡ്‌നി സംബന്ധമായ അസുഖംമൂലം ചികിത്സ തേടുന്ന മലപ്പുറം ജില്ലയിലുള്ള പരപ്പനങ്ങാടിയിലെ പരേതനായ പുലാമന്തോൾ കുഞ്ഞിമുഹമ്മദിന്റെ മകൻ ശുഐബിനു റിയാദിലെ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) പ്രവർത്തകർ ധനസഹായം നൽകി.

പ്രവർത്തകരിൽ നിന്നു പിരിച്ചെടുത്ത തുക റിയാദ് പി.എം.എഫ് ജോയിന്റ് സെക്രട്ടറി റഷീദ് പൂനൂരിനു പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പൻ കൈമാറി.യോഗത്തിൽ പി.എം.എഫ് ജീവകാരുണ്യ കൺവീനർ ഷറഫുദ്ദീൻ മണ്ണാർക്കാട്, ജനറൽ സെക്രട്ടറി സലിം വട്ടപ്പാറ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, ഹരികൃഷ്ണൻ, സദകത്ത് കൈഫി, റസാക്ക് മഞ്ചേരി, ഫൈസൽ കൊണ്ടോട്ടി, തോമസ് വഴിക്കടവ്, സാബു ഫിലിപ്പ്, റിയാദിലെ പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ഷകീബ് കോളക്കാടൻ, പി.എം.എഫ് സൗദി കോഓർഡിനേറ്റർ ജെ.കെ കോഴിക്കോട്, സാമൂഹിക പ്രവർത്തകനും പി.എം.എഫ് ജി.സി.സി മേഖല കോഓർഡിനേറ്ററുമായ ലത്തീഫ് തെച്ചി, ജബ്ബാർ മഹാത്മ ഇന്റെർനാഷണൽ സ്‌കൂൾ ചെയർമാൻ എന്നിവർ പങ്കെടുത്തു.

പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അൻവർ സാദത്ത് നന്ദി പ്രകാശിപ്പിച്ചു.