ആൽബർട്ട്: പ്രവാസി മലയാളി ഫെഡറേഷൻ കാനഡ അഡ്‌ഹോക്ക് കമ്മിറ്റിക്കു രൂപം നൽകിയതായി പിഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ ചെയർമാൻ പ്രിൻസ് വള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു.

സാജയ് സെബാസ്റ്റ്യൻ (കോഓർഡിനേറ്റർ), നിഥിൻ നാരായണ (പ്രസിഡന്റ്), നിവിൻ ജോബ് (സെക്രട്ടറി), ബിനീഷ് പിള്ള (ജോ. സെക്രട്ടറി), റ്റിന്റോ ജോൺ (വൈസ് പ്രസിഡന്റ്), റ്റിറ്റോ സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ജോസി ദാനിയേൽ (ട്രഷറർ), റോബിൻ ആന്റോ (ജോ. ട്രഷറർ), ജിജി ഫിലിപ്പ് (വുമൻസ് കോഓർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി.

ആഗോളതലത്തിൽ പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവർ അർഹിക്കുന്ന അവകാശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നും നേടിയെടുക്കുന്നതിനും പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ തിരിച്ചെത്തുന്നവർക്ക് അർഹമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് പിഎംഎഫ്. സംഘടനയുടെ പ്രവർത്തനങ്ങൾ കാനഡായിൽ ഊർജിതപ്പെടുത്തുന്നതിനും കൂടുതൽ അംഗങ്ങളെ സംഘടനയിൽ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാമെന്നും കോഓർഡിനേറ്റർ സാജയ് സെബാസ്റ്റ്യൻ പറഞ്ഞു.

ഗ്ലോബൽ പിഎംഎഫ് അഡൈ്വസറി ബോർഡിലെ അമേരിക്കൻ പ്രതിനിധികളായ ഡോ. ജോസ് കാനാട്ട്, പി.പി. ചെറിയാൻ, ലൈസ അലക്‌സ് എന്നിവർ പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങൾക്ക് ആശംസ നേർന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി