മനാമ :ഇന്ത്യക്ക് പുറത്ത് 142 രാജ്യങ്ങളിൽ യുനിട്ടുകളുള്ള പ്രവാസി മലയാളി ഫെഡറേഷൻ വൈസ് ചെയർമാനായി ബഹ്രൈനിലെ സാമൂഹിക പ്രവർത്തകനും ,കോൺഗ്രസ് പ്രവാസി പോഷക സംഘടന നേതാവുമായ ബഷീർ അമ്പലായിയെ തിരഞ്ഞെടുത്തു.

സാധാരണക്കാരായ പ്രവാസികളുടെ ഒട്ടനവധി പ്രശ്‌നങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും പരിഹരിക്കുന്നതിനുമാണു പ്രവാസി സംഘടനയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രവാസി മലയാളി ഫെഡറേഷൻ എന്ന സംഘടന പ്രവർത്തിച്ചു വരുന്നത്. ബഷീർ അംബലായിയെ പോലെയുള്ളവരെ സംഘടനയുടെ വൈസ് ചെയർമനായി തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു.