വിവിധ രാജ്യങ്ങളിൽ കഴിയുന്ന നാട്ടുകാലകരന്മാർ ഒത്തൊരുമിക്കുന്ന കൂട്ടായ്മയാണ് പ്രവാസി നാട്ടുകലാകാര കൂട്ടം.മലയാളത്തിന്റെ മണ്ണിന്റെ മണമുള്ള പാട്ടുകൾ മണലാരണ്യത്തിലും പാടി പകരുന്ന കലാകാരന്മാരുടെ ഈ കൂട്ടായ്മ കേരളത്തിലെ നാട്ടു കലാകാര കൂട്ടത്തിനൊപ്പം,അതിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ചിരിക്കുന്ന സംഘടനയാണ്. കൂട്ടായ്മയുടെ ആദ്യത്തെ ഒത്ത് കൂടലും പ്രതിനിധി തിരഞ്ഞെടുപ്പും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു.

യോഗത്തിൽ പ്രവാസി നാട്ടുകലാകാര കൂട്ടം പ്രസിഡന്റായി സന്തു സന്തോഷിനെയും ജനറൽ സെക്രട്ടറിയായി സന്ദീപ് പൊലികയേയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ഷൈജു കനൽ ഖത്തറിനേയും ജോയിന്റ് സെക്രട്ടറിയായി രജീഷ് കരിന്തലക്കൂട്ടത്തിനെയും ട്രഷററായി സേതു കെ.എസ് നേയും കോ ഓർഡിനേറ്ററായി അരുൺ വായ്‌മൊഴികൂട്ടത്തെയും തിരഞ്ഞെടുത്തു.ഉപദേശക സമിതി അംഗങ്ങളായി ജി എസ് പിള്ള പൊലികയേയുംസതീഷ് ബഹ്റൈനേയുംശ്രീകാന്ത് ചങ്ങാത്തതെയും സുധീർ ബാബു.കനലിനേയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ശ്രീജിത്ത് ഫാറൂഖ്, ബഹ്‌റൈൻവിനോദ് മൂപ്പൻസ് ബഹ്‌റൈൻരാഖിൽ ആരവം ബഹ്‌റൈൻശ്യാം സുഭദ്ര മസ്‌കറ്റ്പ്രതാപൻ കൊല്ലം മസ്‌കറ്റ്അജീഷ് തിരുവനന്തപുരം മസ്‌കറ്റ്‌വിനോദ് കനൽ'ഖത്തർമനോജ് ,സൗദിദീപു കാസർഗോഡ്,സൗദി
വിഷ്ണു ദുബായ്മുരുകേശ് കുമാർകുവൈറ്റ്ആനന്ദ് പൊലികകുവൈറ്റ് എന്നിവരെയും തിരഞ്ഞെടുത്തു.