ഫുജൈറ: പ്രവാസികൾക്ക് ഓൺലൈൻ വോട്ട് അനുവദിക്കാനുള്ള തീരുമാനത്തെ എതിർക്കുന്ന സിപിഐ(എം). നിലപാട്    പ്രതിഷേധാർഹമാണെന്ന് ഫുജൈറ ഒഐസിസി പ്രസിഡണ്ട്  കെ.സി. അബൂബക്കർ പറഞ്ഞു. സിപിഐ(എം) ഭരിക്കുമ്പോൾ പ്രവാസികളോട്  കാണിച്ച നെറികേടുകൾക്കെതിരെ  പ്രവാസി സമൂഹം  പ്രതികരിക്കുമോ എന്ന ഭയമാണ് പ്രവാസികൾക്ക് ഓൺലൈൻ വോട്ട് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ എതിർക്കാൻ സിപിഎമ്മിനെ പ്രേരിപ്പികൂന്നത്. പ്രവാസികളുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.