- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പണവും അടച്ചില്ലെങ്കിലും 60 വയസ്സു കഴിഞ്ഞാൽ എല്ലാവർക്കും പെൻഷൻ; 100 രൂപ പ്രതിമാസം അടച്ചതു കൊണ്ട് കൊണ്ട് പ്രവാസികൾക്ക് അത് 500 മാത്രം! മറ്റെല്ലാ ക്ഷേമനിധികളിലും അടച്ച പണം തിരികെ കൊടുക്കുമ്പോൾ പ്രവാസികൾക്ക് അതുമില്ല; നാഴികയ്ക്ക് നാൽപ്പത് വട്ടവും പ്രവാസി സ്നേഹം പറയുന്നവർ പാവപ്പെട്ട പ്രവാസി തൊഴിലാകളെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നത് ഇങ്ങനെ
കൊച്ചി: കേരളത്തിന്റെ നട്ടെല്ല് പ്രവാസികളാണ്. അവരില്ലെങ്കിൽ മലയാളികൾ ഇല്ല-കേട്ട് പരിചയിച്ച വാക്കുകാണ് ഇവ. അന്യദേശത്ത് എല്ലുമുറുകെ പണിയെടുത്ത് നാട്ടിന് വേണ്ടി കഷ്ടപ്പെടുന്നവർക്ക് ആശ്വസിക്കാനുള്ളത് രാഷ്ട്രീയക്കാരുടെ ഈ വാക്കുകൾ മാത്രം. പ്രവാസി ക്ഷേമത്തിനായുള്ള പ്രഖ്യാപനങ്ങൾ തട്ടിപ്പുകളാണ്. ക്ഷേമനിധിയും അത്തരത്തിലൊന്നാണ്. പ്രവാസികൾക്ക് ക്ഷേമനിധിയിൽ അടച്ച തുക തിരികെക്കിട്ടില്ല. കേരളീയ പ്രവാസിക്ഷേമ ബോർഡിന്റെ ഈ വ്യവസ്ഥ അറിയാതെയാണ് ഭൂരിപക്ഷം പേരും തുകയടച്ചത്. 2009ൽ ആരംഭിച്ച പദ്ധതിയിൽ 2016 ജനവരിമുതൽ പെൻഷൻ കിട്ടിത്തുടങ്ങിയപ്പോഴാണ് പ്രവാസികൾ ഇക്കാര്യമറിയുന്നത്. മറ്റ് ക്ഷേമനിധി ബോർഡുകളെല്ലാം 60 വയസ്സാകുന്നവർക്ക് പെൻഷനൊപ്പം അതുവരെ അടച്ച തുക പൂർണമായി തിരികെനൽകും. പക്ഷേ പ്രവാസികൾക്ക് ഈ ആനുകൂല്യം ഇല്ല. 1.75 ലക്ഷം പേർ പ്രവാസിക്ഷേമനിധിയിൽ ചേർന്നിട്ടുണ്ട്. ഇതിൽ 5,000ൽ താഴെപ്പേരേ അഞ്ചുവർഷം പൂർത്തിയാക്കി പെൻഷൻ വാങ്ങിത്തുടങ്ങിയിട്ടുള്ളൂ. അപ്പോഴാണ് ഇതിലെ തട്ടിപ്പുകൾ മനസ്സിലാകുന്നത്. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തി
കൊച്ചി: കേരളത്തിന്റെ നട്ടെല്ല് പ്രവാസികളാണ്. അവരില്ലെങ്കിൽ മലയാളികൾ ഇല്ല-കേട്ട് പരിചയിച്ച വാക്കുകാണ് ഇവ. അന്യദേശത്ത് എല്ലുമുറുകെ പണിയെടുത്ത് നാട്ടിന് വേണ്ടി കഷ്ടപ്പെടുന്നവർക്ക് ആശ്വസിക്കാനുള്ളത് രാഷ്ട്രീയക്കാരുടെ ഈ വാക്കുകൾ മാത്രം.
പ്രവാസി ക്ഷേമത്തിനായുള്ള പ്രഖ്യാപനങ്ങൾ തട്ടിപ്പുകളാണ്. ക്ഷേമനിധിയും അത്തരത്തിലൊന്നാണ്. പ്രവാസികൾക്ക് ക്ഷേമനിധിയിൽ അടച്ച തുക തിരികെക്കിട്ടില്ല. കേരളീയ പ്രവാസിക്ഷേമ ബോർഡിന്റെ ഈ വ്യവസ്ഥ അറിയാതെയാണ് ഭൂരിപക്ഷം പേരും തുകയടച്ചത്. 2009ൽ ആരംഭിച്ച പദ്ധതിയിൽ 2016 ജനവരിമുതൽ പെൻഷൻ കിട്ടിത്തുടങ്ങിയപ്പോഴാണ് പ്രവാസികൾ ഇക്കാര്യമറിയുന്നത്. മറ്റ് ക്ഷേമനിധി ബോർഡുകളെല്ലാം 60 വയസ്സാകുന്നവർക്ക് പെൻഷനൊപ്പം അതുവരെ അടച്ച തുക പൂർണമായി തിരികെനൽകും. പക്ഷേ പ്രവാസികൾക്ക് ഈ ആനുകൂല്യം ഇല്ല. 1.75 ലക്ഷം പേർ പ്രവാസിക്ഷേമനിധിയിൽ ചേർന്നിട്ടുണ്ട്. ഇതിൽ 5,000ൽ താഴെപ്പേരേ അഞ്ചുവർഷം പൂർത്തിയാക്കി പെൻഷൻ വാങ്ങിത്തുടങ്ങിയിട്ടുള്ളൂ. അപ്പോഴാണ് ഇതിലെ തട്ടിപ്പുകൾ മനസ്സിലാകുന്നത്.
പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവർ നൂറുരൂപയും നിലവിൽ വിദേശത്ത് ജോലിചെയ്യുന്നവർ 300 രൂപയുമാണ് പ്രതിമാസം അടയ്ക്കുന്നത്. 60 വയസ്സുവരെ തുകയടയ്ക്കണം. നൂറുരൂപവീതം അടച്ചവർക്ക് 500 രൂപയും 300 രൂപ അടച്ചവർക്ക് 1,000 രൂപയും തുടർന്ന് പ്രതിമാസ പെൻഷൻ കിട്ടും. കുറഞ്ഞത് അഞ്ചുവർഷം മുടങ്ങാതെ തുകയടച്ചവർക്കാണ് പെൻഷൻ. 60 വയസ്സായ മറ്റ് പെൻഷൻ വാങ്ങാത്തവർക്കെല്ലാം യാതൊരു ക്ഷേമനിധിയും അടയ്ക്കാതെതന്നെ സർക്കാർ 1,000 രൂപ വാർധക്യപെൻഷൻ നൽകുമ്പോഴാണ് പ്രവാസികൾക്ക് മറ്റൊരുനീതി.
കർഷകത്തൊഴിലാളികൾക്ക് വർഷം 60 രൂപ അടച്ചാൽപോലും 1,000 രൂപ പെൻഷനും അടച്ച തുകയും കിട്ടും. ബീഡിത്തൊഴിലാളികൾക്ക് 109 രൂപയേ ക്ഷേമനിധി അടയ്‌ക്കേണ്ടതുള്ളൂ. മറ്റ് ക്ഷേമനിധികളിൽനിന്ന് ആൺ, പെൺ വ്യത്യാസമില്ലാതെ വിവാഹ ധനസഹായം 15,000 രൂപകിട്ടും. പ്രവാസികൾക്കാകട്ടെ ഇത് പെൺകുട്ടികളുടേതിന് മാത്രമേ ഉള്ളൂവെന്ന് മാത്രമല്ല 10,000 രൂപയേയുള്ളൂ.
പ്രവാസി പെൻഷണറുടെ മരണശേഷം അനന്തരാവകാശികൾക്ക് പെൻഷൻതുകയുടെ പകുതി മരണംവരെ കുടുംബപെൻഷനായി നൽകും. തുകയടയ്ക്കുന്ന കാലയളവിൽ ചികിത്സയ്ക്കായി ആകെ 50,000 രൂപവരെയും മരിച്ചാൽ ആശ്രിതർക്ക് 50,000 രൂപയും ലഭിക്കും. പ്രസവം, വിദ്യാഭ്യാസം എന്നിവയ്ക്ക് മറ്റ് ക്ഷേമനിധികളേക്കാൾ നാമമാത്ര ആനുകൂല്യമേയുള്ളൂ. ഒരു പണവും അടച്ചില്ലെങ്കിലും 60 വയസ്സു കഴിഞ്ഞാൽ എല്ലാവർക്കും പെൻഷൻ നൽകുമെന്നാണ് വയ്പ്. ഇതിനിടെയിലാണ് പ്രവാസികളെ പറഞ്ഞ് പറ്റിക്കുന്നത്.