- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്‌ളോബൽ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമം 22 മുതൽ 26 വരെ ജർമനിയിൽ
കൊളോൺ: ഗ്‌ളോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ആഭിമുഖ്യത്തിൽ നടത്തുന്ന ഇരുപത്തിയാറാമത് ഗ്‌ളോബൽ പ്രവാസി സംഗമത്തിന 22 ന് (ബുധൻ) ജർമനിയിലെ കൊളോണിടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്‌സ്‌കിർഷനിൽ തിരിതെളിയും.അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സംഗമം ജിഎംഎഫ് ഗ്‌ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഉദ്ഘാടനം ചെയ്യും. പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാ
കൊളോൺ: ഗ്‌ളോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ആഭിമുഖ്യത്തിൽ നടത്തുന്ന ഇരുപത്തിയാറാമത് ഗ്‌ളോബൽ പ്രവാസി സംഗമത്തിന 22 ന് (ബുധൻ) ജർമനിയിലെ കൊളോണിടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്‌സ്‌കിർഷനിൽ തിരിതെളിയും.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സംഗമം ജിഎംഎഫ് ഗ്‌ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഉദ്ഘാടനം ചെയ്യും. പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ജർമനിയിലെ വിവിധ സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു സംസാരിക്കും.
എല്ലാ സായാഹ്നങ്ങളും ജർമൻ മലയാളികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾകൊണ്ട് സവിശേഷമായിരിക്കും. സംഗമത്തിൽ സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ രംഗത്തു പ്രവർത്തിക്കുന്നവരെ ആദരിക്കും.
സണ്ണി വേലൂക്കാരൻ(പ്രസിഡന്റ് ജിഎംഎഫ് ജർമനി), വർഗീസ് ചന്ദ്രത്തിൽ, ജെമ്മ ഗോപുരത്തിങ്കൽ, എൽസി സണ്ണി, മറിയമ്മ അപ്പച്ചൻ, ലില്ല, ചക്യാത്ത് എന്നിവർ സംഗമത്തിന് നേതൃത്വം നൽകും. പ്രഫ.രാജപ്പൻ നായർ, ഡോ. സെബാസ്‌ററ്യൻ മുണ്ടിയാനപ്പുറത്ത്, മേരി ക്രീഗർ, തോമസ് ചക്യാത്ത്, ജോസഫ് കില്യാൻ, സിറിയക് ചെറുകാട് തുടങ്ങിയവരുടെ സാന്നിദ്ധ്യംകൊണ്ട് സംഗമം ശ്രദ്ധേയമാവും.