- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം; റസാഖ് പാലേരി
പാലക്കാട്: പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാർ ക്രിയാത്മക നടപടി കൈക്കൊള്ളണമെന്നും ചിട്ടികൾ പ്രഖ്യാപിച്ച് പ്രവാസികളെ കബളിപ്പികുന്നതിനു പകരം ഉൽപ്പാദനപരവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതികൾ സർക്കാർ മുൻകൈയിൽ തുടങ്ങണമെന്നും പ്രവാസികളോടുള്ള കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള മുഴുവൻ ചിലവും സർക്കാർ വഹിക്കണം. പ്രവാസി പുനരധിവാസ പദ്ധതികൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നും എമ്പസികളുടെ അധീനതയിലുള്ള ഇന്ത്യൻ കമ്യൂണിറ്റി ഫണ്ട് തൊഴിൽ നഷ്ടപ്പെടുകയും പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന പ്രവാസികൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ കെ.സി.നാസർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബന്ന മുതുവല്ലൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ പുതിയ ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയെയും പ്രഖ്യാപി
പാലക്കാട്: പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാർ ക്രിയാത്മക നടപടി കൈക്കൊള്ളണമെന്നും ചിട്ടികൾ പ്രഖ്യാപിച്ച് പ്രവാസികളെ കബളിപ്പികുന്നതിനു പകരം ഉൽപ്പാദനപരവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതികൾ സർക്കാർ മുൻകൈയിൽ തുടങ്ങണമെന്നും പ്രവാസികളോടുള്ള കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ ഫോറം ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള മുഴുവൻ ചിലവും സർക്കാർ വഹിക്കണം.
പ്രവാസി പുനരധിവാസ പദ്ധതികൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നും എമ്പസികളുടെ അധീനതയിലുള്ള ഇന്ത്യൻ കമ്യൂണിറ്റി ഫണ്ട് തൊഴിൽ നഷ്ടപ്പെടുകയും പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന പ്രവാസികൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാഗത സംഘം ചെയർമാൻ കെ.സി.നാസർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബന്ന മുതുവല്ലൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ പുതിയ ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയെയും പ്രഖ്യാപിച്ചു.
വെൽഫെയർ ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട്, വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, കെ.എസ്.ടി.എം ജില്ലാ സെക്രട്ടറി ഫാറൂഖ് ഓടന്നൂർ എന്നിവർ അഭിവാദ്യങ്ങൾ നേർന്നു.കൺവീനർ അഷറഫ് മാട്ടര സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗംഎംപി.മത്തായി മാസ്റ്റർ നന്ദിയും പറഞ്ഞു.