ലയാള സിനിമയുടെ എക്കാലത്തെയും മുഖശ്രീയായിരുന്നു പാർവ്വതി ജയറാം. ഒട്ടേറെ നല്ല വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടി വിവാഹശേഷം സിനിമയിൽ നിന്ന് മാറിയിട്ട് വർഷം 25 ആയി. വടക്കു നോക്കി യന്ത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,തലയണ മന്ത്രം,കിരീടം ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടി വീണ്ടും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിനിമയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ നടി പങ്ക് വച്ചത്.

സിനിമയിലേക്ക് തിരിച്ചു വന്നാലും ജയറാമിന്റെയും കാളിദാസിന്റെയും കൂടെ അഭിനയിക്കില്ല. അവരുടെ കൂടെ അഭിനയിക്കാത്തതിന് കാരണം തനിക്ക് വേറെ സ്വപ്നങ്ങളുള്ളതിനാലാണെന്നും തനിക്ക് യോജിക്കുന്ന മികച്ച കഥാപാത്രം ലഭിച്ചാൽ സിനിമയിലേക്കുള്ള മടങ്ങിവരവ് വേഗത്തിലുണ്ടാവുമെന്നും പാർവ്വതി പറഞ്ഞു.

കണ്ണൻ എന്നോട് അവന്റെ അമ്മ കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചു വന്നുകൂടേയെന്ന് ചോദിച്ചിരുന്നുവെന്നും പക്ഷെ അതിലും പ്രധാനമായി തിരിച്ചു വരുന്ന കഥാപാത്രം നല്ലതാകണമെന്നാണ് എന്റെ ആഗ്രഹം. അവനെ ആശ്രയിച്ച് സ്വപ്നം വളർത്താൻ എനിക്ക് ആഗ്രഹമില്ല. എന്നെക്കാൾ നല്ലത് വേറൊരാൾ കണ്ണന്റെ അമ്മയായി അഭിനയിക്കുന്നതാകുമെന്നും നടി പറയുന്നു. ജയറാമിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. എങ്കിലേ കാണാൻ ഒരു വ്യത്യസ്തത ഉണ്ടാകൂ. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമയിലേക്ക് ഒട്ടും വൈകില്ല, 25 വർഷം സിനിമയിൽ നിന്നു വിട്ടുനിന്നില്ലേ. മടങ്ങിവരവ് അത്രയും നല്ല ഒരു കഥാപാത്രത്തിലൂടെയായിരിക്കണം. അതിനാലാണ് ഇതുവരെ കാത്തിരുന്നതെന്ന് ജയറാമും വ്യക്തമാക്കി.

1986ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ യാണ് പാർവതി സിനിമാ രംഗത്തെത്തിയത്. പിന്നീട് മലയാളത്തിലെ മുൻനിര നായക നടന്മാർക്കൊപ്പമെല്ലാം പാർവതി അഭിനയിച്ചിരുന്നു.തൂവാനത്തുമ്പികൾ, തനിയാവർത്തനം, ഉൽസവപ്പിറ്റേന്ന്,ജാഗ്രത, അധിപൻ തുടങ്ങിയ ചിത്രങ്ങളും പാർവതിയുടെതായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. 1992ലാണ് പാർവതിയും ജയറാമുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും നടി പൂർണമായും വിട്ടുനിന്നിരുന്നു. കാളിദാസും മാളവികയുമാണ് ഇവരുടെ മക്കൾ. പാർവതിയുടെ മകൻ കാളിദാസിന്റെ പുതിയ ചിത്രമായ പൂമരം അടുത്തിടെയാണ് റിലീസ് ചെയ്തിരുന്നത്.