ഷിക്കാഗോ: ജസ്റ്റീസ് ഫോർ പ്രവീണിന്റെ നേതൃത്വത്തിൽ പോർട്ടർ റോഡ് ഡസ്‌പ്ലെയിൻസിലുള്ള ഷിക്കാഗോ മാർത്തോമാ പള്ളി ഓഡിറ്റോറിയത്തിൽ പ്രവീൺ വർഗീസിന്റെ മെമോറിയൽ സർവീസ് ഫെബ്രുവരി 14-നു വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെ നടത്തുന്നതാണെന്നു കൗൺസിൽ കൺവീനർമാരായ ഗ്ലാഡ്‌സൺ വർഗീസും മറിയാമ്മ പിള്ളയും അറിയിച്ചു. ഷിക്കാഗോയിലെ വിവിധ ക്രൈസ്തവ ദേവലയങ്ങളിലെ വൈദികർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.

സ്റ്റേറ്റ് കോൺഗ്രസ് മാൻ മൈക്ക് നോളൻസ്, കോൺഗ്രസ് വുമൺ ജാൻ ഷക്കോസ്‌കി, കോൺഗ്രസ് മാൻ ഡാനി ഡേവിഡ്, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലൂ ലാൻഗ്, മോർട്ടൻഗ്രോവ് മേയർ ഡാൻഡി മരിയ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കൺവീനർമാരും, കുടുംബാംഗങ്ങളും അറിയിക്കുന്നു. ഫാ. ലിജു പോൾ ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.