- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയുടെ സേവനങ്ങൾ മഹത്തരം; വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ ഇന്റർനാഷണൽ വർക്കിങ്ങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ അമ്യത ആശുപത്രി സന്ദർശിച്ചു. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓങ്കോളജി വിഭാഗം, ന്യുക്ലിയർ മെഡിസിൻ വിഭാഗം, നാനോ സയൻസ് ആൻഡ് റിസർച്ച് സെന്റർ എന്നിവയും അദ്ദേഹം സന്ദർശിച്ചു. ക്യാൻസർ ചികിത്സാരംഗത്തെ ഗവേഷണ സാധ്യതകളെക്കുറിച്ച് അദ്ദേഹം ചർച
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ ഇന്റർനാഷണൽ വർക്കിങ്ങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ അമ്യത ആശുപത്രി സന്ദർശിച്ചു. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓങ്കോളജി വിഭാഗം, ന്യുക്ലിയർ മെഡിസിൻ വിഭാഗം, നാനോ സയൻസ് ആൻഡ് റിസർച്ച് സെന്റർ എന്നിവയും അദ്ദേഹം സന്ദർശിച്ചു. ക്യാൻസർ ചികിത്സാരംഗത്തെ ഗവേഷണ സാധ്യതകളെക്കുറിച്ച് അദ്ദേഹം ചർച്ച നടത്തി
അമ്മ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നു അദ്ദേഹം പറഞ്ഞു വിധവകൾക്കു പെൻഷൻ നൽകുന്നതും, പാവപ്പട്ടെ ആളുകൾക്ക് വീടു വച്ചു നൽകുന്നതും പ്രകൃതി ദുരന്തസമയങ്ങളിൽ അമ്മ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നു അദ്ദേഹം പറഞ്ഞു
മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ സഞ്ജീവ്.കെ.സിങ്ങ്, നാനോ സയൻസ് ആൻഡ് റിസർച്ച് സെന്റർ വിഭാഗം മേധാവി ഡോ. ശാന്തികുമാർ നായർ, ബ്രഹ്മചാരി ഡോ. ജഗ്ഗു മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. പവിത്രൻ കെ, സർജിക്കൽ ഓങ്കോാളജി വിഭാഗം മേധാവി ഡോ. ഡി.കെ.വിജയകുമാർ, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ.ദിനേശ് എം, ഹെഡ് ആൻഡ് നെക്ക് സർജറി ആൻഡ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യയ്യർ, ഗൈനക്ക് ഓങ്കോളജി വിഭാഗം ഡോ.അനുപമ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി.