- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്‌സൽ ഗുരുവിനെ അനുകൂലിക്കുന്നവരെയും പശുക്കളെ കൊല്ലുന്നവരെയും തൂക്കിക്കൊല്ലണം; രാമക്ഷേത്ര നിർമ്മാണത്തിനു പ്രത്യേക നിയമം പാസാക്കണം: വിവാദ പരാമർശങ്ങളുമായി തൊഗാഡിയ വീണ്ടും
മഥുര: അഫ്‌സൽ ഗുരുവിനെ അനുകൂലിക്കുന്നവരെയും പശുക്കളെ കൊല്ലുന്നവരെയും തൂക്കിക്കൊല്ലണമെന്നു വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. രാമക്ഷേത്ര നിർമ്മാണത്തിനു പ്രത്യേക നിയമം പാസാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. വൃന്ദാവനിൽ ഒരു മതപരിപാടി ഉദ്ഘാടനം ചെയ്യവെയാണു തൊഗാഡിയയുടെ വിവാദ പരാമർശങ്ങൾ. കശ്മീരിൽ രാജ്യത്തിനെതിരായി നടക്കുന്ന പ്രവർത്
മഥുര: അഫ്‌സൽ ഗുരുവിനെ അനുകൂലിക്കുന്നവരെയും പശുക്കളെ കൊല്ലുന്നവരെയും തൂക്കിക്കൊല്ലണമെന്നു വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. രാമക്ഷേത്ര നിർമ്മാണത്തിനു പ്രത്യേക നിയമം പാസാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
വൃന്ദാവനിൽ ഒരു മതപരിപാടി ഉദ്ഘാടനം ചെയ്യവെയാണു തൊഗാഡിയയുടെ വിവാദ പരാമർശങ്ങൾ.
കശ്മീരിൽ രാജ്യത്തിനെതിരായി നടക്കുന്ന പ്രവർത്തനങ്ങളിൽ നടപടി എടുക്കാത്തതാണ് ജെഎൻയുവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും തൊഗാഡിയ പറഞ്ഞു.
2001ലെ പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സൽ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കികൊല്ലണം. അഫ്‌സൽ ഗുരു ദേശദ്രോഹിയും, രാജ്യവിരുദ്ധനുമായിരുന്നെന്നും, ഇത്തരം പ്രവണതകൾക്ക് എതിരെ നടപടി കൈക്കൊണ്ടില്ലെങ്കിൽ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും തൊഗാഡിയ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രം പ്രത്യേക നിയമം പാസാക്കണം. പശുക്കളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകുന്ന തരത്തിൽ നിയമത്തിൽ പരിഷ്‌കരണങ്ങൾ നടപ്പിലാക്കണം. സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും, തൊഴിലില്ലായ്മയുമാണ് ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തിന് കാരണമെന്നും തൊഗാഡിയ പറഞ്ഞു.



