- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിങ്ങൾ നടത്തുന്നത് പോപ്പുലേഷൻ ജിഹാദ്; രണ്ടിലധികം കുട്ടികളുള്ള മുസ്ലിങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണം: ജാതിസെൻസസിനു പിന്നാലെ വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ
ന്യൂഡൽഹി: വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ വീണ്ടും വർഗീയ പരാമർശവുമായി രംഗത്ത്. രണ്ടിലധികം കുട്ടികളുള്ള മുസ്ലീങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഇക്കുറി തൊഗാഡിയ ആവശ്യപ്പെട്ടത്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ എഴുതിയ ലേഖനത്തിലാണ് തൊഗാഡിയയുടെ വിവാദ പരാമർശം. നേരത്തെ തന്നെ വർഗീയ പരാമർശങ്

ന്യൂഡൽഹി: വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ വീണ്ടും വർഗീയ പരാമർശവുമായി രംഗത്ത്. രണ്ടിലധികം കുട്ടികളുള്ള മുസ്ലീങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഇക്കുറി തൊഗാഡിയ ആവശ്യപ്പെട്ടത്.
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ എഴുതിയ ലേഖനത്തിലാണ് തൊഗാഡിയയുടെ വിവാദ പരാമർശം. നേരത്തെ തന്നെ വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച വ്യക്തിയാണ് തൊഗാഡിയ.
രാജ്യത്തെ ഹിന്ദുക്കൾ വംശനാശ ഭീഷണിയിലാണ്. സരസ്വതി നദി പോലെ അവർ ക്ഷയിക്കുകയാണ്. രാജ്യത്തെ മുസ്ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കിൽ ഹിന്ദുക്കൾ അപ്രത്യക്ഷമാകുമെന്നും തൊഗാഡിയ ലേഖനത്തിൽ പറയുന്നു. രണ്ടിലധികം കുട്ടികളുള്ള മുസ്ലീങ്ങളുടെ റേഷൻ വെട്ടിക്കുറയ്ക്കണം. അവരുടെ മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ റദ്ദാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെടുന്നു.
ചൈനയിൽ ഒറ്റ കുട്ടി നയം ഉള്ളത് പോലെ ഇന്ത്യയിൽ മുസ്ലിങ്ങൾക്കിടയിൽ രണ്ട് കുട്ടികളെ മാത്രം അനുവദിക്കുന്ന നിയമം ശക്തമാക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെടുന്നു. ജാതി തിരിച്ചുള്ള സെൻസസ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണു തൊഗാഡിയയുടെ പരാമർശം.
നിലവിലെ സ്ഥിതി തുടർന്നാൽ മുസ്ലിം ജനസംഖ്യ വർധിച്ച് ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാകും. പോപ്പുലേഷൻ ജിഹാദാണ് മുസ്ലിങ്ങൾ നടത്തുന്നതെന്നും തൊഗാഡിയ ഓർഗനൈസറിലെ കോളത്തിൽ ആരോപിക്കുന്നു.

