- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രവീൺ വർഗീസ് കേസ്സ്- ജഡ്ജിയുടെ ഉത്തരവ് നിരാശാജനകം: ലവ്ലി വർഗീസ്
ഷിക്കാഗൊ: പ്രവീൺ വർഗീസ് കൊല ചെയ്യപ്പെട്ട കേസ്സിൽ കുറ്റക്കാരനാണെന്ന് പന്ത്രണ്ട് അംഗ ജൂറി കണ്ടെത്തിയ പ്രതി ഗേജ് ബെലൂണിനെ തടവിൽ നിന്നും വിട്ടയക്കുന്നതിനും. റീട്രയൽ വേണമെന്നും ഉത്തരവിട്ട ജഡ്ജിയുടെ തീരുമാനം നിരാശാ ജനകമാണെന്ന് പ്രവീൺ വർഗീസിന്റെ മാതാവ് ലവ്ലി വർഗീസ് പ്രതികരിച്ചു.സെപ്റ്റംബർ 17 ന് ജഡ്ജിയുടെ ഉത്തരവ് പുറത്തു വന്നതിന് ശേഷം മാധ്യമങ്ങൾക്ക് എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവനയിലാണ് ലവ്ലി ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചത്. 'ജഡ്ജിയുടെ വിധിയിൽ എനിക്ക് നിരാശയില്ലായെന്ന് പറയുകയാണെങ്കിൽ അത് നുണ പറയുന്നതിന് തുല്യമാണ്. അതേ സമയം ഞാൻ ബഹുമാനിക്കുന്നുണ്ട്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഇത്രയും കാലം ഞങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.' ലവ്ലി പറഞ്ഞു. വർഷങ്ങളോളം നീണ്ടു നിന്ന നിയമ യുദ്ധത്തിൽ അക്ഷീണം പൊരുതിയ പ്രോസിക്യൂഷൻ ടീമിനെ നയിച്ച അറ്റോർണി റോബിൻസൺ, നീൽ, പൊലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവരോടും ലവ്ലി പ്രത്യേകം നന്ദിയറിയിച്ചു. ആരംഭത്തിൽ സംശയത്തിന്റെ നിഴലിൽ പോലും ഇല്ലാതിരുന
ഷിക്കാഗൊ: പ്രവീൺ വർഗീസ് കൊല ചെയ്യപ്പെട്ട കേസ്സിൽ കുറ്റക്കാരനാണെന്ന് പന്ത്രണ്ട് അംഗ ജൂറി കണ്ടെത്തിയ പ്രതി ഗേജ് ബെലൂണിനെ തടവിൽ നിന്നും വിട്ടയക്കുന്നതിനും. റീട്രയൽ വേണമെന്നും ഉത്തരവിട്ട ജഡ്ജിയുടെ തീരുമാനം നിരാശാ ജനകമാണെന്ന് പ്രവീൺ വർഗീസിന്റെ മാതാവ് ലവ്ലി വർഗീസ് പ്രതികരിച്ചു.സെപ്റ്റംബർ 17 ന് ജഡ്ജിയുടെ ഉത്തരവ് പുറത്തു വന്നതിന് ശേഷം മാധ്യമങ്ങൾക്ക് എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവനയിലാണ് ലവ്ലി ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചത്.
'ജഡ്ജിയുടെ വിധിയിൽ എനിക്ക് നിരാശയില്ലായെന്ന് പറയുകയാണെങ്കിൽ അത് നുണ പറയുന്നതിന് തുല്യമാണ്. അതേ സമയം ഞാൻ ബഹുമാനിക്കുന്നുണ്ട്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഇത്രയും കാലം ഞങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.' ലവ്ലി പറഞ്ഞു. വർഷങ്ങളോളം നീണ്ടു നിന്ന നിയമ യുദ്ധത്തിൽ അക്ഷീണം പൊരുതിയ പ്രോസിക്യൂഷൻ ടീമിനെ നയിച്ച അറ്റോർണി റോബിൻസൺ, നീൽ, പൊലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവരോടും ലവ്ലി പ്രത്യേകം നന്ദിയറിയിച്ചു.
ആരംഭത്തിൽ സംശയത്തിന്റെ നിഴലിൽ പോലും ഇല്ലാതിരുന്ന ബഥൂണിനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന്, സ്വയം കുറ്റ സമ്മതം നടത്തി, പ്രവീണിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി വിധിയെഴുതിയ കേസ്സ് ഒരു ജഡ്ജിയുടെ ഉത്തരവിലൂടെ അവസാനിക്കില്ലെന്നും, നീതിക്ക് വേണ്ടി നിയമം അനാശാസിക്കുന്ന നടപടികളുമായി മുന്നോട്ട്ുപോകുമെന്നും തുടർന്നും എല്ലാവരാലും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്നും ലവ്ലി അഭ്യർത്ഥിച്ചു.