- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കയുടെ ധനമന്ത്രിയായി ഇന്ത്യൻ വംശജൻ; പ്രവീൺ ഗോർധനിത് രണ്ടാം ഊഴം
ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ ധനമന്ത്രിയായി ഇന്ത്യൻ വംശജനായ പ്രവീൺ ഗോർധനെ പ്രസിഡന്റ് ജേക്കബ് സുമ നിയമിച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തിൽ ഒരാഴ്ചക്കിടെ ധനമന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ് 66കാരനായ ഗോർധൻ. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ് ഘടനയായ ദക്ഷിണാഫ്രിക്കയിൽ കടുത്ത സാമ്പത്ത
ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ ധനമന്ത്രിയായി ഇന്ത്യൻ വംശജനായ പ്രവീൺ ഗോർധനെ പ്രസിഡന്റ് ജേക്കബ് സുമ നിയമിച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തിൽ ഒരാഴ്ചക്കിടെ ധനമന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ് 66കാരനായ ഗോർധൻ.
ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ് ഘടനയായ ദക്ഷിണാഫ്രിക്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. ആദ്യം ധനമന്ത്രിയായിരുന്ന നലൻല്ല നെനെയെ മാറ്റി പിന്നീട് ഡേവിഡ് റൂയനെ മന്ത്രാലയത്തിന്റെ തലപ്പത്ത് ഇരുത്തുകയായിരുന്നു. എന്നാൽ ഡേവിഡ് റൂയനെയും മാറ്റിയ ശേഷം ഗോർധനെ ഈ സ്ഥാനത്തേക്ക് വിളിക്കുകയായിരുന്നു.
ധനമന്ത്രിയെന്ന നിലയിൽ പരിചയ സമ്പന്നൻ കൂടിയാണ് ഗോർധൻ. 2004 മുതൽ 2014 വരെ ദക്ഷിണാഫ്രിക്കയുടെ ധനമന്ത്രി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് അത്ര പ്രാധാന്യമില്ലാത്ത വകുപ്പിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. ധനമന്ത്രിയെന്ന നിലയിൽ അക്കാലത്ത് ഗോർധൻ കാഴ്ചവച്ച മികച്ചപ്രകടനത്തെ തുടർന്നാണ് വീണ്ടും ആ സ്ഥാനത്തേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്.
പ്രതിസന്ധിയാഴ്ന്നിരിക്കുന്ന സമ്പദ്ഘടനയെ തിരിച്ചുപിടിക്കാൻ ഗോർധന് കഴിയുമെന്ന വിശ്വാസമാണ് പ്രസിഡന്റ് സുമയ്ക്ക്. ദക്ഷിണാഫ്രിക്കയിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 25 ശതമാനമാണ്.