- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാരങ്ങയും കൊഞ്ചും ചേർന്നാൽ മാരകവിഷമാകുമോ? തിരുവല്ലയിലെ വിദ്യ എന്ന യുവതിയുടെ മരണം നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതു കൊണ്ടെന്ന് പ്രചാരണം: സാധ്യതയുണ്ടെന്ന് ഡോക്ടർമാരും: സ്ഥീരീകരണം ഫോറൻസിക് റിപ്പോർട്ടിന് ശേഷം; കൊഞ്ച് ബിരിയാണി കഴിച്ച പെൺകുട്ടി കഴിഞ്ഞ മാസം മരിച്ചതിന് സമാനമായ സംഭവമെന്ന് ചർച്ചചെയ്ത് സോഷ്യൽ മീഡിയ
തിരുവല്ല: നാരങ്ങയും കൊഞ്ചും ചേർന്നാൽ മരണത്തിന്റെ കോമ്പിനേഷൻ ആകുമോ? ഏറെ ദിവസമായി ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നതിനിടെ ഒരു മരണം കൂടി. ഈ കോമ്പിനേഷൻ മരണ കാരണമാകുമെന്ന് ഡോക്ടർമാരും പറയുന്നു. കഴിഞ്ഞ മാസം കൊഞ്ച് ബിരിയാണി കഴിച്ച് വിദ്യാർത്ഥിനി മരിച്ചിരുന്നു. സമാനമായ സാഹചര്യത്തിലാണ് ഇപ്പോൾ വിദ്യയുടെ മരണവും സംഭവിച്ചതെന്നത് ചർച്ചയായിരിക്കുകയാണ്. അങ്ങനെ ഒരു അപൂർവ മരണമാണ് ഇന്നലെ ഉണ്ടായത്. കാരയ്ക്കൽ തൈയിൽ പറമ്പിൽ ടിജി ഗോപകുമാറിന്റെ മകളും ഹരിപ്പാട് പള്ളിപ്പാട് കൃഷ്ണവിലാസത്തിൽ രാജീവ് വാസുദേവൻ പിള്ളയുടെ ഭാര്യയുമായ വിദ്യയാണ് (23) ഇന്നലെ രാവിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ മരിച്ചത്. കടുത്ത ഛർദിയെ തുടർന്ന് വെള്ളിയാഴ്ചയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്ത് മടങ്ങാനൊരുങ്ങുമ്പോൾ വീണ്ടും ഛർദിച്ച് അസുഖം മൂർഛിക്കുകയും പെട്ടെന്ന് മരിക്കുകയുമായിരുന്നു. മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി. ആന്തരികാവയവങ്ങൾ ഫോറൻസിക്-ലബോറട്ടറി പരിശോധനയ്ക്ക് കൈമാറി. എന്തു കഴി
തിരുവല്ല: നാരങ്ങയും കൊഞ്ചും ചേർന്നാൽ മരണത്തിന്റെ കോമ്പിനേഷൻ ആകുമോ? ഏറെ ദിവസമായി ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നതിനിടെ ഒരു മരണം കൂടി. ഈ കോമ്പിനേഷൻ മരണ കാരണമാകുമെന്ന് ഡോക്ടർമാരും പറയുന്നു. കഴിഞ്ഞ മാസം കൊഞ്ച് ബിരിയാണി കഴിച്ച് വിദ്യാർത്ഥിനി മരിച്ചിരുന്നു. സമാനമായ സാഹചര്യത്തിലാണ് ഇപ്പോൾ വിദ്യയുടെ മരണവും സംഭവിച്ചതെന്നത് ചർച്ചയായിരിക്കുകയാണ്.
അങ്ങനെ ഒരു അപൂർവ മരണമാണ് ഇന്നലെ ഉണ്ടായത്. കാരയ്ക്കൽ തൈയിൽ പറമ്പിൽ ടിജി ഗോപകുമാറിന്റെ മകളും ഹരിപ്പാട് പള്ളിപ്പാട് കൃഷ്ണവിലാസത്തിൽ രാജീവ് വാസുദേവൻ പിള്ളയുടെ ഭാര്യയുമായ വിദ്യയാണ് (23) ഇന്നലെ രാവിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ മരിച്ചത്. കടുത്ത ഛർദിയെ തുടർന്ന് വെള്ളിയാഴ്ചയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്ത് മടങ്ങാനൊരുങ്ങുമ്പോൾ വീണ്ടും ഛർദിച്ച് അസുഖം മൂർഛിക്കുകയും പെട്ടെന്ന് മരിക്കുകയുമായിരുന്നു. മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി. ആന്തരികാവയവങ്ങൾ ഫോറൻസിക്-ലബോറട്ടറി പരിശോധനയ്ക്ക് കൈമാറി.
എന്തു കഴിച്ചിട്ടാണ് വിഷബാധയേറ്റത് എന്ന കാര്യം സ്ഥിരീകരിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. വിഷപദാർഥങ്ങൾ ഒന്നും ഉള്ളിൽ ചെന്നിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നാരങ്ങയും കൊഞ്ചും ഒരുമിച്ച് ആമാശയത്തിൽ ചെന്നാൽ മാരകവിഷമായി ചിലർക്ക് മാറുമെന്നും അതാകാം മരണത്തിന് കാരണമെന്നുമാണ് ആദ്യ കണ്ടെത്തൽ. പക്ഷേ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയിൽ മാത്രമേ ഈ വാദം ശരിയാണോയെന്ന് കണ്ടെത്താൻ കഴിയൂവെന്നും ഡോക്ടർമാർ പറഞ്ഞു.
വെള്ളിയാഴ്ച പകൽ നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ വിദ്യ കൊഞ്ചു കറി കഴിച്ചുവെന്ന് വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു മരണം ആദ്യത്തേതല്ലെന്ന് ഡോക്ടർമാർ പറയുന്നു. നേരത്തേ സംസ്ഥാനത്തിന് പുറത്ത് ഇത്തരം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണകാരണം ഇതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരിലും ഈ മാരക കോമ്പിനേഷൻ വിഷമായി മാറാനുള്ള സാധ്യതയില്ലെന്നും എന്നാൽ അപൂർവമായി അങ്ങനെ സംഭവിക്കാമെന്നും ഡോക്ടർമാർ പറയുന്നു. ഒന്നര വയസുള്ള കാർത്തികേയൻ മകനാണ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.
കഴിഞ്ഞമാസം സമാന രീതിയിൽ ഒരു വിദ്യാർത്ഥിനി മരിച്ചതോടെയാണ് കൊഞ്ചിൽ വിഷാംശം ഉണ്ടെന്ന നിലയിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിനിയായ അനാമികയാണ് കുഴഞ്ഞുവീണ് മരിച്ചത്. കൊഞ്ചു കഴിച്ചതിന്റെ അലർജിമൂലമാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
അവധിക്കാലം ആഘോഷിക്കാനായി എത്തിയപ്പോൾ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് പെൺകുട്ടി കൊഞ്ച് ബിരിയാണി കഴിച്ചിരുന്നു. ആസ്മയുടെ അസുഖം ഉണ്ടായിരുന്ന അനാമികക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇൻഹെയ്ലർ എടുക്കാൻ മറന്നതും അസുഖത്തിന്റെ വ്യാപ്തി കൂട്ടി. ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് സെൻട്രൽ പൊലീസ് കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാണ് സംസ്‌കരിച്ചത്. തൃപ്പൂണിത്തുറയിലെ ഡോ. അനിലിന്റെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക.