- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാദിഷ്ടമായ കൊഞ്ച് പീര
ആവശ്യമുള്ള ചേരുവകൾ കൊഞ്ച് - അര കിലോ (വെട്ടിക്കഴുകി, അൽപം തൈരിൽ ഇട്ടു വെക്കുക) ഇഞ്ചി - 2 ടീസ് സ്പൂൺ ചതച്ചത് കൊച്ചുള്ളി - 15 എണ്ണം ചതച്ചത് ഉലുവ - അര ടീസ് സ്പൂൺ പൊടിച്ചത് മുളക്പൊടി - അര ടീസ് സ്പൂൺ ഉപ്പ് - അര ടീസ് സ്പൂൺ കറിവേപ്പില മഞ്ഞൾപ്പൊടി പച്ചമുളക് - 8 എണ്ണം കീറിയത് തേങ്ങാപ്പീര 1 കപ്പ് തയ്യാറാക്കുന്ന വിധം കൊഞ്ച് ഒഴിച്ച്, മറ്റുള്ള എല്ലാം ഒരുമിച
ആവശ്യമുള്ള ചേരുവകൾ
- കൊഞ്ച് - അര കിലോ (വെട്ടിക്കഴുകി, അൽപം തൈരിൽ ഇട്ടു വെക്കുക)
- ഇഞ്ചി - 2 ടീസ് സ്പൂൺ ചതച്ചത്
- കൊച്ചുള്ളി - 15 എണ്ണം ചതച്ചത്
- ഉലുവ - അര ടീസ് സ്പൂൺ പൊടിച്ചത്
- മുളക്പൊടി - അര ടീസ് സ്പൂൺ
- ഉപ്പ് - അര ടീസ് സ്പൂൺ
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- പച്ചമുളക് - 8 എണ്ണം കീറിയത്
തേങ്ങാപ്പീര 1 കപ്പ്
തയ്യാറാക്കുന്ന വിധം
കൊഞ്ച് ഒഴിച്ച്, മറ്റുള്ള എല്ലാം ഒരുമിച്ച് ചേർത്ത്, കൈകൊണ്ട് തിരുമിച്ചേർക്കുക. അതിലേക്ക് കൊഞ്ചും ചേർത്ത്, പുളിയും കീറിയിടുക. അല്പം വെള്ളകൂടി ചേർത്ത്, അരപ്പ് നികക്കെ കിടക്കണം. അരമണിക്കൂർ മൂടിവച്ച് വേവിച്ചു കഴിഞ്ഞ്, തുറന്നുവച്ച്, വേവിച്ച് മുഴുവൻ വെള്ളവും വറ്റുന്നതുവരെ ചെറുതീയിൽ പറ്റിച്ചെടുക്കുക. ചൂടോടുകൂടെ രണ്ടുസ്പൂൺ പച്ചവെളിച്ചെണ്ണ ചുറ്റിയൊഴിക്കുക. കൊഞ്ച് പീര തയ്യാർ.
കുറിപ്പ്: ഏതു മീനും, വെട്ടിക്കഴിഞ്ഞ്, ചെറിയ വെള്ളത്തിൽ, പൈപ്പുവെള്ളം തുറന്ന് ഇടുക വെള്ളം മീനിലൂടെ ധാരയായി ഒഴുകിക്കൊണ്ടിരുന്നാൽ മീൻ കൂടുതൽ വൃത്തിയാകുന്നതിന്റെ കൂടെ അധികം കൈകൊണ്ട് ഇളക്കിക്കഴുകി പൊടിയാതിരിക്കുകയും ചെയ്യും.
Next Story