- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രയാഗ മാർട്ടിൻ കന്നഡയിലേക്ക്; മലയാളത്തിന്റെ പ്രിയ നായികയുടെ അരങ്ങേറ്റം ഗണേശ് നായകനാകുന്ന ഗീതയിലൂടെ
പ്രയാഗ മാർട്ടിൻ കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നു. ഗീത എന്ന ചിത്രത്തിലൂടെ സൂപ്പർ താരം ഗണേശിന്റെ നായികയാണ് പ്രയാഗ കന്നഡയിലേക്ക് ചുവടുമാറ്റുന്നത്. ഗീത ഒരു അഭിമാനകരമായ പ്രോജക്ട് ആണെന്നും ഗോൾഡൻ സ്റ്റാർ എന്നറിയപ്പെടുന്ന ഗണേശിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രയാഗ പ്രതികരിച്ചു. മിഷ്‌കിൻ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായെത്തിയ പ്രയാഗ പിന്നീട് അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. കർണാടകയും കൊൽക്കത്തയുമാണ് പ്രധാന ലൊക്കേഷനുകൾ. സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഉൾട്ടയാണ് പ്രയാഗയുടെ പുതിയ മലയാള ചിത്രം. ഗോകുൽ സുരേഷ് നായകനാകുന്ന ചിത്രത്തിൽ അനുശ്രീ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീയുടെ സഹോദരിയായാണ് പ്രയാഗ എത്തുന്നത്. സിപ്പി ക്രിയേറ്റീവ് വർക്സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ് നിർമ്മാണം.
പ്രയാഗ മാർട്ടിൻ കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നു. ഗീത എന്ന ചിത്രത്തിലൂടെ സൂപ്പർ താരം ഗണേശിന്റെ നായികയാണ് പ്രയാഗ കന്നഡയിലേക്ക് ചുവടുമാറ്റുന്നത്. ഗീത ഒരു അഭിമാനകരമായ പ്രോജക്ട് ആണെന്നും ഗോൾഡൻ സ്റ്റാർ എന്നറിയപ്പെടുന്ന ഗണേശിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രയാഗ പ്രതികരിച്ചു.
മിഷ്‌കിൻ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായെത്തിയ പ്രയാഗ പിന്നീട് അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. കർണാടകയും കൊൽക്കത്തയുമാണ് പ്രധാന ലൊക്കേഷനുകൾ.
സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഉൾട്ടയാണ് പ്രയാഗയുടെ പുതിയ മലയാള ചിത്രം.
ഗോകുൽ സുരേഷ് നായകനാകുന്ന ചിത്രത്തിൽ അനുശ്രീ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീയുടെ സഹോദരിയായാണ് പ്രയാഗ എത്തുന്നത്. സിപ്പി ക്രിയേറ്റീവ് വർക്സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ് നിർമ്മാണം.