- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറേയ്ഞ്ച്ഡ് മാര്യേജ് എനിക്കു പറ്റില്ല; വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസം; പ്രണയം തോന്നുന്നയാളെയായിരിക്കും വിവാഹം ചെയ്യുക; കട്ടപ്പനയിലെ ഋതിക്റോഷനെ പറ്റിച്ച പ്രയാഗ മാർട്ടിൻ തന്റെ വിവാഹസ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു
തിരുവനന്തപുരം: കട്ടപ്പനയിലെ ഋതിക്‌റോഷനിലൂടെ മലയാള സിനിമയിൽ സ്വന്തം ഇടം നേടിയെടുത്ത പ്രയാഗ മാർട്ടിൻ തന്റെ വിവാഹ സ്വപ്‌നങ്ങൾ പങ്കുവയ്ക്കുകയാണ്. പ്രയാഗയുടെ സ്വപ്‌നത്തിൽ അറേഞ്ച്്ഡ് മാര്യേജ് ഇല്ല. ലവ് മാര്യേജ് തന്നെയാണ് താരം ലക്ഷ്യമിടുന്നത്. വിവാഹം കഴിഞ്ഞു ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ പ്രണയം വിരുയുന്നുണ്ടെങ്കിൽ അതു വലിയ ലക്ക് ആയിരിക്കും. തന്റെ അച്ഛനും അമ്മയും ഇങ്ങനെ ഭാഗ്യം ചെയ്തവരാണ്- പ്രയാഗ വനിതാ മാഗസിനോടു തന്റെ മനസു തുറന്നു. 'അറേയ്ഞ്ച്ഡ് മാര്യേജ് പറ്റുകയേയില്ല എന്നെനിക്ക് ഉറപ്പാണ്. വിവാഹജീവിതത്തിൽ പ്രണയം ഉണ്ടാകണം. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണ്. പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അപ്പയുടെയും അമ്മയുടെയും വിവാഹം അറെയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നു. പക്ഷേ അവർ അന്ന് മുതൽ ഇന്നുവരെ പ്രണയത്തിലാണ്. പരസ്പരം പിരിഞ്ഞിരിക്കാൻ അവർക്ക് കഴിയുകയേയില്ല. രണ്ട് കുടുംബത്തിൽ നിന്നു വന്ന രണ്ട് വ്യക്തികൾ തമ്മിൽ ഇത്രയേറെ ബോണ്ടിങ് ഉണ്ടാകുന്നത് ശരിക്കും എനിക്ക് അതിശയം തന്നെയാണ്. എന്ന
തിരുവനന്തപുരം: കട്ടപ്പനയിലെ ഋതിക്‌റോഷനിലൂടെ മലയാള സിനിമയിൽ സ്വന്തം ഇടം നേടിയെടുത്ത പ്രയാഗ മാർട്ടിൻ തന്റെ വിവാഹ സ്വപ്‌നങ്ങൾ പങ്കുവയ്ക്കുകയാണ്. പ്രയാഗയുടെ സ്വപ്‌നത്തിൽ അറേഞ്ച്്ഡ് മാര്യേജ് ഇല്ല. ലവ് മാര്യേജ് തന്നെയാണ് താരം ലക്ഷ്യമിടുന്നത്. വിവാഹം കഴിഞ്ഞു ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ പ്രണയം വിരുയുന്നുണ്ടെങ്കിൽ അതു വലിയ ലക്ക് ആയിരിക്കും. തന്റെ അച്ഛനും അമ്മയും ഇങ്ങനെ ഭാഗ്യം ചെയ്തവരാണ്- പ്രയാഗ വനിതാ മാഗസിനോടു തന്റെ മനസു തുറന്നു.
'അറേയ്ഞ്ച്ഡ് മാര്യേജ് പറ്റുകയേയില്ല എന്നെനിക്ക് ഉറപ്പാണ്. വിവാഹജീവിതത്തിൽ പ്രണയം ഉണ്ടാകണം. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണ്. പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അപ്പയുടെയും അമ്മയുടെയും വിവാഹം അറെയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നു. പക്ഷേ അവർ അന്ന് മുതൽ ഇന്നുവരെ പ്രണയത്തിലാണ്. പരസ്പരം പിരിഞ്ഞിരിക്കാൻ അവർക്ക് കഴിയുകയേയില്ല. രണ്ട് കുടുംബത്തിൽ നിന്നു വന്ന രണ്ട് വ്യക്തികൾ തമ്മിൽ ഇത്രയേറെ ബോണ്ടിങ് ഉണ്ടാകുന്നത് ശരിക്കും എനിക്ക് അതിശയം തന്നെയാണ്.
എന്നോട് സെറ്റിലൊക്കെ പലരും ചോദിക്കാറുണ്ട് അമ്മയുടെയും അപ്പയുടെയും വിവാഹം ലൗ മാര്യേജ് ആയിരുന്നോ എന്ന്. അത് അവരുടെ ലക്ക് ആണ്. പക്ഷേ വളരെ അപൂർവം പേർക്കേ ഇത്തരം ലക്ക് കിട്ടൂ എന്നാണ് തോന്നുന്നത്. അപ്പയുടെയും അമ്മയുടെയും കാലത്ത് ലക്ക് ആയിരുന്നു പ്രധാനമെങ്കിൽ ഇന്ന് നമ്മുടെ ഡിസിഷൻ ആണ് പ്രധാനം എന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് പറ്റിയ ആളെ കണ്ടെത്തുന്നതിൽ പിഴവ് പറ്റാതിരുന്നാൽ ഡിവോഴ്‌സിന്റെയും മറ്റും ആവശ്യം വരില്ല. അതിന് അല്പം മെച്വർ ആയിക്കഴിഞ്ഞ്, നമ്മൾ സ്വയം എന്താണ് എന്ന് നമുക്ക് തന്നെ ബോധ്യം വന്നു കഴിഞ്ഞ് പ്രണയിക്കുന്നതാണ് നല്ലത്.
ജീവിതത്തിൽ ഒരു വ്യക്തിക്ക് ഏറ്റെടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും വിവാഹം. അതുകൊണ്ടുതന്നെ വളരെ ആലോചിച്ച് മാത്രമേ ഞാൻ ആ തീരുമാനം എടുക്കുകയുള്ളു. വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ റോൾ മോഡൽ അച്ഛനും അമ്മയും തന്നെയാണ്. അമ്മ അപ്പയോട് പെരുമാറുന്നതു പോലെ എന്റെ പങ്കാളിയായി വരുന്ന ആളോട് പെരുമാറാനാണ് എനിക്കിഷ്ടം. ആ ആളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് അപ്പ അമ്മയ്ക്ക് കൊടുക്കുന്ന കെയറും സ്‌നേഹവും ഒക്കെത്തന്നെ ആയിരിക്കും.' പ്രയാഗ പറയുന്നു.