- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡ മലയാളി പെന്തക്കോസ്ത് പ്രാർത്ഥനാ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ഈ രാജ്യത്തിനുവേണ്ടിയും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനും, അനുഗ്രഹത്തിനുമായി നവംബർ ഏഴാം തീയതി സമയം, (7PM EST, 5PM AB, 4PM BC നടത്തപ്പെടുന്ന ആത്മീയ പ്രാർത്ഥനാസമ്മളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
കോവിഡ് 19 എന്ന മഹാമാരിയുടെ നടുവിൽ കൂടി ലോകം കടന്നു പോയ്കൊണ്ടിരിക്കുമ്പോൾ കാനഡയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മലയാളി പെന്തക്കോസ്ത് സഭകൾ 7 പ്രോവിൻസുകളിൽ നിന്നും വീണ്ടും സൂമിൽ ഒത്തുകൂടുന്നു. ഈ മീറ്റിംഗിന്റെ അനുഗ്രഹത്തിനായി വിവിധ സഭകളിൽ തുടർച്ചയായി പ്രാർത്ഥനകൾ നടന്നു വരുന്നു. നവംബർ മാസം 7 തീയതി നടക്കുന്ന മീറ്റിങ് കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകൾക്കു പുത്തൻ ഉണർവിനും, പ്രവർത്തങ്ങൾക്കും പ്രചോദനം ആയി തീർത്തട്ടെ.
ഈ മീറ്റിംഗിനും പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് കാനഡ മലയാളി പാസ്റ്റോഴ്സ് ഫെല്ലോഷിപ്പ് ആണ്. പാസ്റ്റർമാരായ ഫിന്നി സാമുവൽ (ലണ്ടൻ ഒണ്ടാറിയോ), വിൽസൺ കടവിൽ (എഡ്മണ്ടൻ), ജോൺ തോമസ് (ടോറോണ്ടോ), മാത്യു കോശി (വാൻകൂവർ) എന്നിവർ പ്രവർത്തിക്കുന്നു.
ഈ മീറ്റിങ്ങിന്റെ പ്രോഗ്രാം കോർഡിനേറ്റർസ് ആയി പാസ്റ്റർമാരായ ബാബു ജോർജ് (കിച്ച്നർ), സോണി മാമൻ (കാൽഗറി), വി.ടി റെജിമോൻ (വാൻകൂവർ) എന്നിവർ വിവിധ കമ്മറ്റി കൾക്ക് നേതൃത്വം കൊടുത്തു പ്രവർത്തിച്ചുവരുന്നു. ഈ പ്രാർത്ഥന സംഗമത്തിന് കാനഡയിലെ എല്ലാ മലയാളി പെന്തക്കോസ്ത് ദൈവദാസന്മാരെയും വിശ്വാസികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.