- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകരാജ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ്; പ്രാർത്ഥനാസംഗമം നടത്തിയത് അമ്പതോളം ദൈവസഭകൾ
മാർച്ച് 13-ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാനഡയിലുള്ള ദൈവസഭകളുടെ സംയുക്ത കൂട്ടായ്മയായ 'കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ' ആഭിമുഖ്യത്തിൽ 'പ്രെയർ ഫോർ നേഷൻസ്' പ്രാർത്ഥനാസംഗമം നടത്തപ്പെട്ടു. ഈ മഹാമാരിയുടെ നടുവിൽ ലോകരാജ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് കാനഡയിലുള്ള അമ്പതോളം ദൈവസഭകളുടെ സംയുക്ത കൂട്ടായ്മയായ 'കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ' ആഭിമുഖ്യത്തിലാണ് പ്രാർത്ഥനാസംഗമം നടത്തപ്പെട്ടത്.
പാസ്റ്റർ വി.കെ. കോശിയുടെ പ്രാർത്ഥനയോടെ സംഗമം ആരംഭിച്ചു. പാസ്റ്റർ വിൽസൺ കടവിൽ വചനസന്ദേശം നല്കി. ക്രൈസ്റ്റ് എലൈവ് ചർച്ച്, ഇന്റർനാഷണൽ റിവൈവൽ ചർച്ച് എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ബിനു ജേക്കബ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ഫിന്നി സാമുവേൽ, പാസ്റ്റർ വിൽസൺ കടവിൽ, പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ മാത്യു കോശി എന്നിവർ ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നു. രാത്രി 9 മണിയോടുകൂടി പാസ്റ്റർ ജോർജ് തോമസ് പ്രാർത്ഥനാസംഗമം ആശീർവദിച്ചു.