ഫിലാഡൽഫിയ മാർത്തോമാ ഇടവക വികാരി ജിനു എബ്രഹാം നാളെ ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലയ്ൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോർക്ക് ടൈം) സജീവമാകുമ്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. നാളത്തെ പ്രയർ ലൈൻ സന്ദേശം നൽകുന്നത് ജിനു എബ്രഹാമാണ്. അച്ഛന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-641-715-0665 എന്ന ഫോൺ നമ്പർ ഡയൽ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ucmprayerline@gmail.com, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207