- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ ബാവാ തിരുമേനി ഡാളസ് വലിയ പള്ളിയിൽ
ഡാളസ്: മലങ്കര സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ എത്തുന്നു. അഭിവന്ദ്യ യൂഹാനോൻ മേർ ദിയേസ്‌കോറസ് തിരുമേനിയോടൊപ്പം ഓഗസ്റ്റ് 30-നു പത്തുമണിക്ക് തിരുമേനി ഡാളസ് ഫോർട്ട് വർത്ത് എയർപോർട്ടിൽ എത്തും. സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിലും, ഡാളസിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദീകരും, സഭാ മക്കളും ചേർന്നു സ്നേഹോഷ്മളമായ സ്വീകരണം നൽകും. സെപ്റ്റംബർ രണ്ടിനു ശനിയാഴ്ച നടക്കുന്ന ഭദ്രാസന അസംബ്ലി, ക്ലെർജി മീറ്റിങ്, കതോലിക്കാദിന സമാഹരണ യോഗം, കൗൺസിൽ മീറ്റിങ് എന്നിവയിൽ പങ്കെടുക്കാനാണ് പരിശുദ്ധ ബാവയും സിനഡ് സെക്രട്ടറിയും എത്തുന്നത്. പരിശുദ്ധ ബാവാ തിരുമേനി സെപ്റ്റംബർ മൂന്നാംതീയതി ഞായറാഴ്ച വലിയ പള്ളിയിൽ കുർബാന അർപ്പിക്കുന്നതാണ്. ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ഡാളസ്: മലങ്കര സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ എത്തുന്നു.
അഭിവന്ദ്യ യൂഹാനോൻ മേർ ദിയേസ്‌കോറസ് തിരുമേനിയോടൊപ്പം ഓഗസ്റ്റ് 30-നു പത്തുമണിക്ക് തിരുമേനി ഡാളസ് ഫോർട്ട് വർത്ത് എയർപോർട്ടിൽ എത്തും. സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിലും, ഡാളസിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദീകരും, സഭാ മക്കളും ചേർന്നു സ്നേഹോഷ്മളമായ സ്വീകരണം നൽകും.
സെപ്റ്റംബർ രണ്ടിനു ശനിയാഴ്ച നടക്കുന്ന ഭദ്രാസന അസംബ്ലി, ക്ലെർജി മീറ്റിങ്, കതോലിക്കാദിന സമാഹരണ യോഗം, കൗൺസിൽ മീറ്റിങ് എന്നിവയിൽ പങ്കെടുക്കാനാണ് പരിശുദ്ധ ബാവയും സിനഡ് സെക്രട്ടറിയും എത്തുന്നത്.
പരിശുദ്ധ ബാവാ തിരുമേനി സെപ്റ്റംബർ മൂന്നാംതീയതി ഞായറാഴ്ച വലിയ പള്ളിയിൽ കുർബാന അർപ്പിക്കുന്നതാണ്. ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.